|    Dec 10 Sat, 2016 12:48 am
FLASH NEWS

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് രണ്ട് മല്‍സരങ്ങള്‍ക്ക് തുടക്കം

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് രണ്ട് മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം. ആദ്യദിവസം അണ്ടര്‍ 17 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മല്‍സരങ്ങളാണ് നടന്നത്.  രാത്രി നടന്ന പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോളില്‍ കോഴിക്കോടിനെ തിരുവനന്തപുരം തകര്‍ത്തുവിട്ടു. (സ്‌കോര്‍ 6044). ആണ്‍കുട്ടികളുടെ ബാസ്‌കറ്റ് ബോള്‍ ഫൈനലില്‍ കണ്ണൂര്‍ ഇന്ന് ശക്തരായ കോട്ടയത്തെ നേരിടും. ടേബിള്‍ ടെന്നിസില്‍ എറണാകുളത്തിന് തുരത്തി വയനാട് ചാംപ്യന്‍മാരായി. (സ്‌കോര്‍ 30). ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിനെ 53ന് തകര്‍ത്തു കോഴിക്കോട് ജേതാക്കളായി. പെണ്‍കുട്ടികളുടെ ഹോക്കിയില്‍ തിരുവനന്തപുരവും തൃശൂരും ഫൈനലില്‍ പ്രവേശിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറവും തൃശൂരുമാണ് ഫൈനല്‍ ബര്‍ത്തിലേക്ക് യോഗ്യത നേടിയത്. ഫൈനല്‍ ഇന്ന് നടക്കും. ആണ്‍കുട്ടികളുടെ ജൂഡോയില്‍ സായൂജ് സാജന്‍ തൃശൂര്‍ (25 കിലോക്ക് താഴെ), അര്‍ജുന്‍ എം എസ് എറണാകുളം (30 കിലോക്ക് താഴെ), നവീന്‍ദാസ് പി കണ്ണൂര്‍ (35 കിലോക്ക് താഴെ) ഇമാനുവല്‍ സെബാസ്റ്റ്യന്‍ ആലപ്പുഴ (40 കിലോക്ക് താഴെ), ഗോകുല്‍ കെ എസ് എറണാകുളം (45 കിലോക്ക് താഴെ), അഖില്‍ വി ദിലീപ് ഇടുക്കി (50 കിലോക്ക് താഴെ), അമല്‍ വി ദിലീപ് ഇടുക്കി (55 കിലോക്ക് മുകളില്‍) എന്നിവര്‍ സ്വര്‍ണം നേടി. രാവിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മേള മുന്‍മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. വി എസ് ജയലക്ഷമി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചാക്കോ, എം കെ ഷൈന്‍മോന്‍ സംബന്ധിച്ചു. മീറ്റ് വ്യാഴാഴ്ച സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day