|    Dec 6 Tue, 2016 5:38 pm
FLASH NEWS

സെനാരി കൂട്ടക്കൊല: 15 പ്രതികള്‍ കുറ്റക്കാര്‍; 23 പേരെ വെറുതെ വിട്ടു

Published : 28th October 2016 | Posted By: SMR

ജഹാനബാദ്: 17 വര്‍ഷം മുമ്പ് ബിഹാറിലെ സെനാരി ഗ്രാമത്തില്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ട 34 പേരെ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ (എംസിസി) പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസില്‍ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തെളിവിന്റെ അഭാവത്തില്‍ 23 പേരെ വെറുതെവിട്ടു. അഡീഷനല്‍ ജില്ലാ ജഡ്ജി രഞ്ജിത്ത് കുമാര്‍ സിങ് കുറ്റക്കാര്‍ക്കെതിരേ നവംബര്‍ 15ന് ശിക്ഷ വിധിക്കും.
1999 മാര്‍ച്ച് 18നായിരുന്നു കൂട്ടക്കൊല നടന്നത്. പ്രത്യേക ജാതിയില്‍പ്പെട്ട 34 പേരെ സെനാരി ഗ്രാമത്തിലെ താക്കൂര്‍ ബാരിക്കടുത്ത് കൊണ്ടുവന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. അന്ന് ജഹാനാബാദിന്റെ ഭാഗമായിരുന്ന സെനാരി ഇപ്പോള്‍ ആര്‍വാള്‍ ജില്ലയിലാണ്. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട ചിന്താമണി ദേവിയാണ് പോലിസില്‍ പരാതി നല്‍കിയത്. വ്യാസ്‌യാദവ് എന്ന നരേഷ് യാദവ്, അജ്ഞാതരായ മറ്റു 500 പേര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പോലിസ് കേസെടുത്തത്.
കേസില്‍ 74 പേര്‍ക്കെതിരേ 2002ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. 56 പേര്‍ക്കെതിരേയാണ് വിചാരണ നടന്നത്. 45 പേര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയത്. കുറ്റം ചുമത്തിയതിനു ശേഷം രണ്ടുപേര്‍ മരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day