|    Dec 3 Sat, 2016 1:32 am
FLASH NEWS

സൂര്യ ടിവി ജീവനക്കാര്‍ സമരത്തില്‍

Published : 20th October 2016 | Posted By: Navas Ali kn

whatsapp-image-2016-10-20-at-8-52-30-pm

സണ്‍ നെറ്റ്‌വര്‍ക്കിന്റെ നാല് മലയാളം ചാനലുകള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ സൂര്യാ ടിവി ആസ്ഥാനത്ത് ജീവനക്കാര്‍ സമരം തുടങ്ങി. മാനേജ്‌മെന്റ് തുടരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ശമ്പള വര്‍ദ്ധന, ബോണസ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ട തൊഴിലാളികള്‍ക്ക് കാര്യങ്ങള്‍ നടപ്പിലാക്കാമെന്ന് കഴിഞ്ഞ മാസം മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയാണ് സമരം ആരംഭിച്ചത്. 18 വര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു പോലും നാമമാത്ര വേതനമാണ് നല്‍കുന്നതെന്നും സമരം നടത്തുന്നവര്‍ പറഞ്ഞു. 300റോളം ജീവനക്കാരില്‍ 80 ശതമാനവും സമരത്തിലാണ്. ചാനലിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നേരിടാത്ത വിധത്തിലാണ് സമരം ആസൂത്രണം ചെയതിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day