|    Dec 4 Sun, 2016 9:28 am
FLASH NEWS

സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സ് വിദ്യാഭ്യാസ രംഗത്തേയ്ക്ക്: ആദ്യ ഇന്‍സ്റ്റിറ്റിയൂട്ട് കൊച്ചിയില്‍

Published : 31st October 2016 | Posted By: SMR

കൊച്ചി: ഡല്‍ഹി ആസ്ഥാനമായി 1990 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സ് വിദ്യാഭ്യാസ രംഗത്തേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കൊച്ചിയില്‍ വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപമാണ് സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സ് ട്രെയ്‌നിങ് അക്കാദമി തുറക്കുന്നത്.കേരളത്തിലെ കുട്ടികള്‍ക്ക് മികച്ച രീതിയിലുള്ള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് നല്‍കിയാല്‍ അവര്‍ ലോകം കീഴടക്കുമെന്ന തിരിച്ചറിവാണ് വിദ്യാഭ്യാസ മേഖലയിലേയ്ക്ക് സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സ് പ്രവേശിക്കുന്നതിന് മുഖ്യകാരണം എന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജി രവീന്ദ്രന്‍ പിളള പറഞ്ഞു. എന്‍ജിനീയറിങ് അല്ലെങ്കില്‍ പോളിടെക്‌നിക് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് 6 മാസത്തെ കോഴ്‌സാണ് നല്‍കുന്നത്. ഇതില്‍ 3 മാസത്തെ തിയറിയും, 3 മാസത്തെ സൈറ്റ് ട്രെയ്‌നിംഗുമാണ്. സൂപ്പര്‍ടെക് അക്കാദമിയില്‍ നിന്നും വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോകത്തിലെ ഏത് കമ്പനിയിലും ആത്മവിശ്വാസത്തോടെ ജോലി സമ്പാദിക്കുവാന്‍ കഴിയുമെന്ന് കമ്പനി ഡയറക്ടര്‍ ശ്രീരാജ് പിള്ള അഭിപ്രായപ്പെട്ടു. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ എന്നീ ബ്രാഞ്ചുകള്‍ പഠിച്ചവര്‍ക്കും റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അഡ്മിഷന്‍ ലഭിക്കും. 50 കുട്ടികള്‍ക്കായിരിക്കും തുടക്കത്തില്‍ അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചി സെന്റര്‍ മേധാവി ഹരീഷ് നായരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day