|    Dec 9 Fri, 2016 11:15 am

സുസ്ഥിര കാര്‍ഷികവികസനത്തിന് മൂല്യവര്‍ധനവ് അനിവാര്യം: ഗവര്‍ണര്‍

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക വികസനത്തിന് മൂല്യവര്‍ധനവിലുള്ള വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് വരുമാന  വര്‍ധനവും സുസ്ഥിര പുരോഗതിയും ഉറപ്പു വരുത്തണമെന്ന് ഗവര്‍ണര്‍  പി സദാശിവം. കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ആരംഭിച്ച വൈഗ അന്തര്‍ദേശീയ മൂല്യവര്‍ധിത ശില്‍പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഒരു കര്‍ഷക കുടംബത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് കൃഷിക്കാരന്റെ അവസ്ഥ മനസ്സിലാക്കാനാവും. കാര്‍ഷികോല്‍പന്നങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ ക്രമാതീതമായി വില കുറയുമ്പോള്‍ കര്‍ഷകന്‍ മാത്രമാണ് സഹിക്കുന്നത്.  പച്ചക്കറികള്‍ ജൈവരീതിയില്‍ വളര്‍ത്തിയെടുക്കണം. പുതിയ രീതികള്‍ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മൂല്യവര്‍ധനവില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് നാല് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ശില്‍പശാലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിദഗ്ധരും കാര്‍ഷിക മേഖലയിലെ സംസ്ഥാന, ദേശീയ തലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന യുവകര്‍ഷക സംരംഭക സംഗമം നാളെ നടക്കും. വ്യത്യസ്തമായ മൂല്യവര്‍ധിത കാര്‍ഷികോല്‍പന്നങ്ങള്‍, മൂല്യവര്‍ധിത,പാക്കേജിങ് സാങ്കേതിക വിദ്യകള്‍, യന്ത്ര സാമഗ്രികള്‍, കൃഷി ഉപകരണങ്ങള്‍, നഴ്‌സറികള്‍ എന്നിവ പൂര്‍ണമായും സൗജന്യമായ പ്രദര്‍ശനത്തിലുണ്ടാകും. കേര ഉല്‍പന്നങ്ങള്‍ക്കു മാത്രമായി വിപുലമായ പ്രദര്‍ശനവും ചക്ക ഉല്‍പന്നങ്ങള്‍ അടങ്ങിയ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക സര്‍വകലാശാല, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല, നാഷനല്‍ ഫുഡ് ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജി, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാക്കേജിങ്, കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം എന്നിവ അവരുടെ സാങ്കേതികവിദ്യാ നേട്ടങ്ങളുമായി പ്രദര്‍ശനത്തിലുണ്ട്. തനത് നാടന്‍ ഭക്ഷണശാലകളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  കലാ മത്സരങ്ങളും പരിപാടിയുടെ ഭാഗമായുണ്ടാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day