|    Dec 7 Wed, 2016 9:49 pm
FLASH NEWS

സുശീല്‍ സമാജ്

Published : 8th November 2016 | Posted By: SMR

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്നു ചോദിച്ചു പണ്ട് സക്കറിയ. പ്രയോജനമുണ്ടെന്നു തെളിയിച്ച ആളാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇടതുപക്ഷ ഗവണ്‍മെന്റിനെതിരായി പ്രതിഷേധം ശക്തമായപ്പോള്‍ അതിന് ആക്കംകൂട്ടാന്‍ അവര്‍ ഉപയോഗപ്പെടുത്തിയത് ബുദ്ധിജീവികളെയാണ്. പരിബര്‍ത്തന്‍ ആയിരുന്നു അവരുടെ മുദ്രാവാക്യം. ഈ മാറ്റം സാധ്യമാക്കാന്‍ വേണ്ടി അവര്‍ എഴുത്തുകാരിയായ മഹാശ്വേതാദേവി, പെയിന്റര്‍ ശുവ പ്രസന്ന ഭട്ടാചാര്യ, ചലച്ചിത്ര സംവിധായിക അപര്‍ണ സെന്‍, നാടകപ്രവര്‍ത്തക അര്‍പ്പിതാ ഘോഷ് തുടങ്ങിയവരെ തനിക്കൊപ്പം അണിനിരത്തി. സുശീല്‍ സമാജ് എന്നാണ് സംഘം അറിയപ്പെട്ടത്.
കേരളത്തിലും ബുദ്ധിജീവികളെ തങ്ങള്‍ക്കൊപ്പം അണിനിരത്താന്‍ ചില ശ്രമങ്ങളൊക്കെ ഉണ്ടാവാറുണ്ട്. ഇടതുപക്ഷമാണ് ഈ ചുമതല ഭംഗിയായി നിറവേറ്റാറുള്ളത്. സാമാന്യേന ഇടതുപക്ഷത്തിന്റെ കൂടെയാണ് കേരളത്തിലെ സാംസ്‌കാരികനായകര്‍. അതുകൊണ്ടുതന്നെ പലപ്പോഴും ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ അവര്‍ ചങ്കുറപ്പ് കാട്ടാറില്ല. സുശീല്‍ സമാജ് പോലെയൊന്ന് രൂപപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കോ സഖ്യകക്ഷികള്‍ക്കോ സാധിക്കാറുമില്ല. അതിനാല്‍ സര്‍ക്കാര്‍ വിലാസം അക്കാദമികളില്‍ കയറിക്കൂടാന്‍ തിക്കും തിരക്കുമുണ്ടാക്കിക്കൊണ്ടിരിക്കുന്ന എഴുത്തുകാരും കലാകാരന്‍മാരുമാണ് നമ്മുടെ നാട്ടിലെ പതിവു വേഷങ്ങള്‍. മാറ്റം ആര്‍ക്കും വേണ്ട.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day