|    Dec 7 Wed, 2016 11:46 pm
FLASH NEWS

സുല്‍ത്താന്‍ ബത്തേരി ഉപജില്ലാശാസ്ത്രമേളയ്ക്കു തുടക്കം

Published : 9th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള അസംപ്ഷന്‍ യുപി സ്‌കൂളില്‍ ആരംഭിച്ചു. രണ്ടു ദിവസമായി നടക്കുന്ന ശാസ്ത്രമേളയില്‍ ഉപജില്ലയിലെ 150 സ്‌കൂളില്‍ നിന്നായി 7,000 കരുന്നു പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഇന്നലെ പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര, ഐടി മേളകളാണ് നടന്നത്. ഇതില്‍ 3,500 കുഞ്ഞുശാസ്ത്രജ്ഞര്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചു.  പ്രവൃത്തിപരിചയമേളയില്‍ നെറ്റ് മേക്കിങ് കുട്ടികളുടെ കൈവേഗതയും പ്രതിഭയും ഒത്തുചേര്‍ന്ന ഒന്നായിരുന്നു. ക്ലേമോഡലിങും മരപ്പണിയും മുളകൊണ്ടുള്ള കുട്ട  നെയ്്ത്തിലും കുട്ടികളുടെ കൈവിരുത് പ്രകടമായി. ഗണിതശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍ എന്നിവ വിദ്യാര്‍ഥികളുടെ ഗണിതത്തിലുള്ള കഴിവുകള്‍ വിളിച്ചോതുന്നതായിരുന്നു. ഐടി മേളയില്‍ നടന്ന ഡിജിറ്റല്‍ പെയിന്റിങ്, വെബ് ഡിസൈനിങ്, ഡിടിപി എന്നിവയിലും കുരുന്നുകളുടെ പ്രതിഭ പ്രകടമായി. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ പാചകമല്‍സരം പൂര്‍ത്തിയായി. ശാസ്ത്ര-സാമൂഹികശാസ്ത്ര മേളകള്‍ ഇന്നു നടക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി എല്‍ സാബു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്‍, എം കെ സാബു, ടിന്റു രാജന്‍, ഷിഫാനത്ത്, രാധ ബാബു, ബാനു പുളിക്കല്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ എം ഉണ്ണികൃഷ്ണന്‍, എഇഒ എം വി മുരളീധരന്‍, അസംപ്ഷന്‍ എയുപി സ്‌കൂള്‍ എച്ച്എം ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍, ടിജി ചെറുതോട്ടില്‍, എം എം ഉലഹന്നാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day