|    Dec 7 Wed, 2016 5:56 pm
FLASH NEWS

സുരക്ഷ മുന്‍നിര്‍ത്തി അയ്യപ്പഭക്തരുടെ സ്വയം പാചകത്തിന് നിയന്ത്രണം

Published : 24th November 2016 | Posted By: SMR

എരുമേലി: തിരക്കേറിയ സ്ഥലങ്ങളില്‍ പാചകവാതകം ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിന് ശബരിമല തീര്‍ത്ഥാടന സ്ഥലങ്ങളില്‍ സുരക്ഷ മുന്‍നിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച ചെറിയതോതിലുണ്ടായ അപകടങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. കഴിഞ്ഞദിവസം മുക്കൂട്ടുതറയ്ക്കടുത്ത് വഴിയില്‍ വിശ്രമിച്ച ഭക്തര്‍ ഭക്ഷണം പാകം ചെയ്യുന്നതിടെ സിലിണ്ടറില്‍ ഗ്യാസ് ചോര്‍ന്ന് തീപിടുത്തമുണ്ടായി. അടുപ്പിന്റെ ബര്‍ണര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. പെട്ടെന്ന് സിലിണ്ടര്‍ വലിച്ചൂരി തീകെടുത്തിയെങ്കിലും ഗ്യാസ് ചോര്‍ച്ച നിര്‍ത്താനായില്ല. എരുമേലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് സിലിണ്ടര്‍ നിര്‍വീര്യമാക്കി സുരക്ഷിതമാക്കിയത്. തിരക്കേറിയ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനം ഒതുക്കിയതിനു ശേഷം വിശ്രമിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചാണ് ഒട്ടുമിക്ക തീര്‍ത്ഥാടക സംഘങ്ങളും യാത്ര നടത്തുന്നത്. ഇതിനായി വാഹനങ്ങളില്‍ പാചക വാതക സിലിണ്ടറുകളും അടുപ്പുകളുമായാണ് എത്തുന്നത്. ഭക്ഷണം പാകം ചെയ്യാനായി സിലിണ്ടറും അടുപ്പും ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഗ്യാസ് ചോര്‍ച്ച ഉണ്ടാകാറുണ്ട്. ഇത് അപകടങ്ങള്‍ ആകാതിരിക്കാന്‍ തീ നിര്‍വീര്യമാക്കുന്ന ഉപകരണങ്ങളുമായല്ല തീര്‍ത്ഥാടകര്‍ എത്തുന്നത്. സുരക്ഷിതമായി ഭക്ഷണം പാചകം ചെയ്യുന്നതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പമ്പാ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ഭക്ഷണ വില അമിതമായതും കറന്‍സി നിരോധന പ്രതിസന്ധിയും മൂലം ചെലവ് ചുരുക്കാനായാണ് തീര്‍ത്ഥാടകര്‍ സ്വയം ഭക്ഷണം പാകം ചെയ്ത് യാത്രനടത്തുന്നത്. ഇതു മൂലം കടുത്ത നിയന്ത്രണങ്ങള്‍ പാടില്ലന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day