|    Dec 9 Fri, 2016 7:02 pm
FLASH NEWS

സുരക്ഷാ സംവിധാനമില്ലാതെ പോത്ത്്കല്ല് പോലിസ് സ്റ്റേഷന്‍

Published : 28th November 2016 | Posted By: SMR

എടക്കര: ഭീതിയുടെ നിഴലില്‍ ഒരു പോലിസ് സ്റ്റേഷന്‍. ആവശ്യത്തിന് ജീവനക്കാരും, സ്വന്തം കെട്ടിടമില്ലാത്ത പോത്തുകല്‍ പോലിസ് സ്റ്റേഷനാണ് യാതൊരു സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശമാണ് പോത്തുകല്‍. മേഖലയിലെ ജനങ്ങളുടെ ജീവനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം റിപോര്‍ട്ട് നല്‍കിയിട്ടും സ്റ്റേഷനില്‍ മതിയായ ജീവനക്കാരെ നിയമിക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.പത്ത് വര്‍ഷം മുമ്പാണ് മലയോര മേഖലയില്‍ പോലീസ് സ്റ്റേഷന്‍പ്രവര്‍ത്തനം ആരംഭിച്ചത്. എടക്കര, വഴിക്കടവ് സ്റ്റേഷനുകളില്‍ നിന്നായി 18 പോലിസുകാരെ നിയമിച്ചായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. കോടാലിപൊയില്‍ റോഡില്‍ വാടക കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവര്‍ത്തിക്കുന്നത്. ചുറ്റുമതിലോ മറ്റ് സുരക്ഷാസംവിധാനങ്ങളോ ഒന്നും കെട്ടിടത്തിന് ഇല്ല. വാഹനം നിര്‍ത്തിയിടാനുള്ള സൗകര്യം പോലുമില്ല. മാത്രവുമല്ല സ്റ്റേഷന്‍ കെട്ടിടം വനത്തോട് അതിരുപങ്കിട്ടാണ് സ്ഥിതിചെയ്യുന്നത്. സ്റ്റേഷന്‍ പരിധിയില്‍ ഏറിയ ഭാഗവും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ്. എടക്കര സര്‍ക്കിളിന് കീഴിലെ മറ്റു സ്റ്റേഷനുകളിലെല്ലാം 45 ഉം 35 ഉം പോലിസുകാര്‍ ഉണ്ടായിരിക്കെ മാവോവാദി സാന്നിധ്യമുള്ള ഇവിടെ മതിയായ ജീവനക്കാരില്ല. ഇതിന് ശേഷം ആരംഭിച്ച പൂക്കോട്ടുംപാടം സ്റ്റേഷനില്‍ 45 പേരെയാണ് നിയമിച്ചിട്ടുള്ളത്. എന്നാല്‍ പോത്തുകല്‍ സ്റ്റേഷനില്‍ അനുവദിക്കപ്പെട്ട പോ ലിസുകാരുടെ എണ്ണം പതിനെട്ടാണ്. എസ്‌ഐക്ക് പുറമെ  അഡീഷനല്‍ എസഐ (ഒന്ന്), ഗ്രേഡ് എസഐ (ഒന്ന്), സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ (രണ്ട്), സിവില്‍ പോലിസ് ഓഫി സര്‍ (12), വനിതാ സിപിഒ (നാല്) എന്നിങ്ങനെയായി 21 പേര്‍ നിലവില്‍ സ്റ്റേഷനിലുണ്ട്. മാവോവാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എസ്പി മൂന്നുപേരെ കൂടി അധികമായി അനുവദിക്കുകയായിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന രണ്ടാമത്തെ പഞ്ചായത്താണ് പോത്തുകല്‍. 84 പട്ടികജാതി-വര്‍ഗ കോളനികളിലെ ആദിവാസികള്‍ കൂടുതല്‍ വസിക്കുന്ന ചാലിയാറിന്റെ ഭാഗവും ഈ സ്റ്റേഷന്റെ പരിധിയിലാണ്. കോളനികള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യ വില്‍പനയും വാറ്റും മേഖലയില്‍ സജീവമാണ്. വനമേഖല കേന്ദ്രീകരിച്ചുള്ള നായാട്ടിനും മറ്റും ആവശ്യമായ ആയുധങ്ങള്‍ നിര്‍മിക്കുന്ന സംഘവും ഇവിടെ ധാരാളമായുണ്ട്. ഇത്രയൊക്കെയായിട്ടും മതിയായ പോലിസുകാരെ നിയമിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day