|    Dec 8 Thu, 2016 5:24 pm
FLASH NEWS

സുന്ദര്‍ മേനോന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതിയും തള്ളി

Published : 16th November 2016 | Posted By: SMR

തൃശൂര്‍: വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പത്മശ്രീ സുന്ദര്‍മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. പത്തുദിവസത്തിനുള്ളില്‍ കീഴ്‌ക്കോടതിയില്‍ കീഴടങ്ങാന്‍ സുന്ദര്‍മേനോനോട്  ഹൈക്കോടതി ജഡ്ജ് പി ഉബൈദ് ഉത്തരവിട്ടു. പത്തുദിവസത്തിനിടയില്‍ കീഴ്‌ക്കോടതിയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയില്‍ കീഴടങ്ങണം.  കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് ആവശ്യപ്പെടുകയാണെങ്കില്‍ കീഴ്‌ക്കോടതി പരിഗണിക്കണം. അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഇക്കഴിഞ്ഞ ആഗസ്റ്റ്  ഏഴിന് രാത്രിയിലാണ് തൃശൂര്‍ പാട്ടുരായ്ക്കലിലെ ദാമോദര്‍ അപാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന റിട്ട. മറൈന്‍ എന്‍ജിനിയര്‍ വേണുഗോപാലിന്റെ മകളും എംബിഎ വിദ്യാര്‍ഥിയുമായ പാര്‍വതിയെ സുന്ദര്‍മേനോന്‍ വീടുകയറി ആക്രമിച്ചെന്നാണ് ആരോപണം. പാര്‍വതിയുടെ പരാതിയില്‍ ഈസ്റ്റ് പൊലിസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തിരുന്നു. അഡ്വ. എം. ജയചന്ദ്രന്‍ മുഖാന്തിരം സുന്ദര്‍മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.നിയമത്തിന് മുന്നില്‍ പത്മശ്രീ പുരസ്‌കാര ജേതാവും സാധാരണക്കാരനും ഒരു പോലെയാണെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ആനി ജോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.സംഭവത്തിന് ശേഷം പ്രതി സുന്ദര്‍മേനോന്‍ രാജ്യം വിട്ടെങ്കിലും ഓണത്തോടനുബന്ധിച്ച് കേരളത്തിലെത്തി തൃശൂരിലെ ഒരു ഉഴിച്ചില്‍ കേന്ദ്രത്തില്‍ സുഖ ചികില്‍സ തേടി.  ഇക്കാര്യം മുന്‍കൂര്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതിയില്‍ പരാമര്‍ശമുണ്ടായി. ഇതേ തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടിസുള്ള പ്രതി വിമാനത്താവളം വഴി കേരളത്തിലെത്തിയതെങ്ങനെയെന്ന് ഹൈക്കോടതി സംശയമുന്നയിച്ചു. നേപ്പാള്‍ വഴി കാഠ്മണ്ഡു വിമാനത്താവളത്തിലിറങ്ങിയ ശേഷം  റോഡ് മാര്‍ഗമാണ് കേരളത്തിലെത്തിയതെന്ന് സുന്ദര്‍മേനോനെ ചോദ്യം ചെയ്ത ഈസ്റ്റ് പൊലിസ് നല്‍കിയ റിപോര്‍ട്ടും പരിഗണിച്ചാണ് തുടര്‍നടപടികള്‍ക്കായി കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ഉത്തരവിട്ടത്. പാര്‍വതിക്ക് വേണ്ടി കെആര്‍ ശ്രീപതി, അനുപമ സുബ്രഹ്മണ്യന്‍  എന്നിവര്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day