|    Oct 26 Wed, 2016 1:03 pm

സുധീഷ് മിന്നി നാളത്തെ രക്തസാക്ഷിയെന്ന് ആര്‍എസ്എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published : 1st October 2016 | Posted By: mi.ptk

sudheesh-minniകണ്ണൂര്‍: ആര്‍എസ്എസില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയ സുധീഷ് മിന്നിക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണി. നാളത്തെ രക്തസാക്ഷി സുധീഷ് മിന്നി അറിയുവാന്‍ എന്ന തലക്കെട്ടില്‍ അമ്പാടിമുക്ക് കണ്ണൂര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഭീഷണി പ്രത്യക്ഷപ്പെട്ടത്. പലതിന്റെയും പിന്‍ബലത്തോടെ ആര്‍എസ്എസ്സിനെതിരെ നീങ്ങുമ്പോള്‍, എല്ലാ പ്രതിരോധങ്ങളെയും തട്ടിമാറ്റി മുന്നേറുന്ന സംഘപ്രസ്ഥാനത്തിന്റെ ചരിത്രം സുധീഷ് മിന്നി അറിയാതെ പോകരുതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. ടിപി ചന്ദ്രശേഖരനെ വധിച്ചതുപോലെ സിപിഎം തന്നെ സുധീഷ് മിന്നിയെ വധിക്കും എന്ന രീതിയിലുള്ളതാണ് പോസ്റ്റ്.
ദീര്‍ഘകാലം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച ശേഷം ഒന്നര വര്‍ഷം മുമ്പ് സിപിഎമ്മിലെത്തിയ കൂത്തുപറമ്പ് മമ്പറത്ത് സുധീഷ് മിന്നി ആര്‍എസ്എസിന്റെ ആയുധ പരിശീലനത്തിന് തെളിവുകളുമായി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ആയുധ പരിശീലകര്‍ക്കായി ക്യാംപുകളില്‍ രഹസ്യമായി നല്‍കുന്ന പുസ്തകങ്ങളുമായാണ് സുധീഷ് മിന്നി രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നാളെയുടെ രക്തസാക്ഷി സുധീഷ് മിന്നി അറിയുവാന്‍

വീര ബലിധാനികളുടെ രക്തം വീണ മണ്ണില്‍ സംഘ പ്രസ്ഥാനത്തെ ഒറ്റു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല നിനക്ക് വേണമെങ്കില്‍ പ്രസ്ഥാനത്തെ ഒറ്റു കൊടുക്കാം ഇരുട്ടിന്റെ മറവും , നിയമത്തിന്റെ സ്വാധീനവും , ഗുണ്ടാ നേതാക്കളെയും ഉപയോഗിച്ച് സംഘ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കാം പക്ഷെ അതൊക്കെ വെറും വ്യാമോഹം മാത്രമായി അവശേഷിക്കും നീ മനസിലാക്കിയ സംഘ പ്രസ്ഥാനങ്ങള്‍ക്ക് നീ അറിയാതെ പോയ ഒരു ചരിത്രമുണ്ട് പ്രതിരോധങ്ങളെ തട്ടി മാറ്റി മുന്നേറുവാന്‍ നമുക്ക് എന്നും സാധിച്ചിട്ടുണ്ട് കണ്ണൂരിന്റെ മണ്ണില്‍ സംഘ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ കാലനായി നീ ഇറങ്ങുമെന്ന് നീ തന്നെ പറയുമ്പോള്‍ മിന്നി കുടുംബത്തിന്റെ കോലായില്‍ ചെങ്കൊടി പുതച്ച നിന്റെ ദേഹംഎത്താതെ ഇരിക്കാന്‍ നിനക്കൊപ്പം ഞങ്ങളും പ്രാര്‍ത്ഥിക്കാം കാരണം പുഴുത്ത പട്ടിയെ പോലെ നാടും , വീടും , ജന്മം നല്‍കിയ മാതാപിതാക്കളും നിന്റെ ചെങ്കൊടി പുതച്ച ദേഹത്തെ ആട്ടി പുറത്താക്കും. കൂടെ നടന്നവന്റെ ചങ്കില്‍ കത്തി കുത്തിയിറക്കിയ പാരമ്പര്യം ഉള്ള പ്രസ്ഥാനത്തിനൊപ്പം നിന്റെ ജീവന് എത്ര മാത്രം ആയുസ് ഉണ്ടെന്ന് പറയുവാന്‍ സാധിക്കുന്നത് നിന്റെ നേതാക്കള്‍ക്ക് മാത്രമാണ് ബക്കളത്തെ പാര്‍ട്ടി ഓഫീസില്‍ നീ സുരക്ഷിതനാണെന്ന് നിന്നെ പോലെ ഞങ്ങളും കരുതുന്നു ഒരു കൊടി സുനിയുടെയോ , കിര്‍മാണി മനോജിന്റെയോ , രജീഷിന്റെയോ പേരറിയപെടാത്ത ഗുണ്ടാ പടകളുടെയോ കാല്‍ പെരുമാറ്റം നിന്നെ തേടി എത്തുന്ന നാള്‍ വിദൂരമല്ല നീ രക്തസാക്ഷിയാണ് സുധീഷ് നിനക്ക് വേണ്ടി നിന്റെ അളവില്‍ ചെങ്കൊടി തയ്യാറായി കഴിഞ്ഞു.

More News…

അതിര്‍ത്തിയിലെ സംഘര്‍ഷം:അടിയന്തിര സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം

പിഞ്ചുകുഞ്ഞിനെവച്ച് വിലപേശി കൈകൂലി വാങ്ങിയ ശിശുരോഗ വിദഗ്ദന്‍ അറസ്റ്റില്‍

ജയലളിത മരിച്ചെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുവതിക്കെതിരെ കേസെടുത്തു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,435 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day