|    Dec 11 Sun, 2016 7:41 am

സുതാര്യമായ പൊതുവിതരണ സമ്പ്രദായം നിലവില്‍ വരും: മന്ത്രി

Published : 30th November 2016 | Posted By: SMR

പാലക്കാട്: അടുത്തവര്‍ഷം ഏപ്രില്‍ രണ്ടുമുതല്‍ കംപ്യുട്ടര്‍ വല്‍ക്കരണത്തിലൂടെ സുതാര്യമായ പൊതുവിതരണ സമ്പ്രദായം പ്രാബല്യത്തില്‍ വരുത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.
അര്‍ഹരായവര്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കുംവിധം ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണന/മുന്‍ഗണന ഇതര പട്ടിക ക്രമീകരിച്ചു വരികയാണ്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ടൗണ്‍ഹാളില്‍ റേഷന്‍ വ്യാപാരികളുമായുള്ള സുഹൃദ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമാക്കാന്‍ എഫ്‌സിഐ (ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഗോഡൗണില്‍ നിന്ന് ഭക്ഷ്യ വസ്തുക്കള്‍ നേരിട്ട് റേഷന്‍ കടകളിലെത്തിക്കാനും ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനും ബില്ലിങിന്റെ കൃത്യതയും ലക്ഷ്യമിട്ട് പൊതുവിതരണ സമ്പ്രദായം കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കൂടാതെ റേഷന്‍ കടകള്‍ നവീകരിക്കുകയും വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യും. റേഷന്‍ വ്യാപാരികളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2013ല്‍ പ്രാബല്യത്തില്‍ വന്ന ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 52.63 ശതമാനം ഗ്രാമപ്രദേശങ്ങളിലും 39.5 ശതമാനം നഗരപ്രദേശങ്ങളിലും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടും. ഇതുപ്രകാരം കേരളത്തില്‍ 1,54,80048 കോടി പേര്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടും. 10.25ലക്ഷം മെട്രിക്ക്ടണ്‍ അരിയാണ് ഇവര്‍ക്ക് ആവശ്യമായി വരുന്നത്. നിലവില്‍ ലഭ്യമായിരുന്ന 16.01 ലക്ഷം മെട്രിക്ക്ടണ്ണില്‍ നിന്ന് 14.25 ആയി കേന്ദ്രവിഹിതം കുറച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമായി വരുന്ന അരിവിഹിതം കേന്ദ്രത്തോട് ചോദിച്ചു വാങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ഡി ദേവീ പ്രസാദ് അധ്യക്ഷനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക