|    Dec 4 Sun, 2016 9:29 am
FLASH NEWS

സീബ്രാ ലൈനുകള്‍ അപ്രത്യക്ഷമായി; ആലത്തൂര്‍ നഗരത്തില്‍ അപകട സാധ്യത വര്‍ധിച്ചു

Published : 25th October 2016 | Posted By: SMR

ആലത്തൂര്‍: ആലത്തൂര്‍ നഗരത്തിലെ പ്രധാന റോഡുകളായ മെയില്‍ റോഡിലേയും കോര്‍ട്ട് റോഡിലെയും സീബ്രാ ലൈനുകള്‍ അപ്രത്യക്ഷമായത് അപകട സാധ്യത കൂട്ടുന്നു. 11 ഓളം സ്ഥലത്താണ് സീബ്രാലൈനുകള്‍ ഉള്ളത്. മെയിന്‍ റോഡിലെ കിണ്ടിമുക്ക് ഗുരുകുലം സ്‌കൂളിന് മുന്‍വശം, ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം, പുതിയ പള്ളിക്കു മുന്‍വശം, ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനു മുന്നിലെ പഴയ ബസ് സ്റ്റാന്റിനു സമീപം, എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്‍വശം എന്നിവിടങ്ങളിലും കോര്‍ട്ട് റോഡിലെ ടാക്‌സി സ്റ്റാന്‍ഡ്, താലൂക്ക് ഓഫിസിനു മുന്‍വശം, കോടതിയുടെ മുന്‍വശം, പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം, ക്രസന്റ് ആശുപത്രിയുടെ സമീപം, മിനി സിവില്‍ സ്‌റ്റേഷനു മുന്‍വശം എന്നിവിടങ്ങളിലാണ് സീബ്രാലൈനുകള്‍ നിലവിലുള്ളത്.  ഇവിടെയെല്ലാം സീബ്രാലൈനുകള്‍ പൂര്‍ണമായും ചിലയിടത്ത് ഭാഗികമായും മാഞ്ഞു പോയി കഴിഞ്ഞു. ഗതാഗതക്കുരുക്കുകള്‍ക്ക് സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കുന്ന കോര്‍ട്ട് റോഡില്‍ തൊണ്ണൂറ് ശതമാനം സീബ്രാലൈനും അനുബന്ധിച്ചുള്ള പാര്‍ശ്വവരകളും നടുവിലൂടെയുള്ള റിഫ്‌ലക്ടര്‍ ലൈനുകളും മാഞ്ഞിരിക്കുന്നത് കൊണ്ട് അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ച് നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാവുന്നത്. ദിവസേന ഒന്നില്‍ കൂടുതല്‍ അപകടങ്ങളുണ്ടാകുന്നുവെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി സംഭവിക്കാതെ പലരും രക്ഷപ്പെടുന്നത്.പോലിസും മോട്ടോര്‍ വാഹന വകുപ്പും ജനങ്ങളെ ബോധവല്‍ക്കരണത്തിനും റോഡു സുരക്ഷയ്ക്കുമായി  നിരവധി പദ്ധതികള്‍ നടപ്പാക്കുമ്പോഴും വേണ്ടത്ര ഫലം ചെയ്യുന്നില്ല. നഗരത്തിലെ രണ്ട് പ്രധാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, കിണ്ടി മുക്കിലെ ഗുരുകുലം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, താലൂക്ക് ഓഫിസിലേക്കും മിനി സിവില്‍ സ്റ്റേഷനിലേക്കും വരുന്ന ഉദദ്യോഗഥര്‍ ,താലൂക്ക് ആശുപത്രിയിലേക്കും സബ് ജയിലിലേക്കും വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പടെയുള്ളവര്‍ ,ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി കാല്‍നടയായി ആവശ്യമുള്ള സ്ഥലത്തേക്കെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ എന്നിവര്‍ക്കാണ് സീബ്രാ ലൈന്‍ ഏറ്റവും ആവശ്യമായി വരുന്നത്. മാഞ്ഞു പോയ സീബ്രാലൈനുകളും അനുബന്ധമായ പാര്‍ശ്വവരകളും റിഫ്‌ലക്ടര്‍ സെന്റര്‍ ലൈനുകളും അടിയന്തിരമായി പുനര്‍നിര്‍മിക്കാനാവശ്യമായ നടപടി ഉണ്ടാക്കണമെന്നാണ് യാത്രക്കാരും വാഹന ഉടമകളും ആവശ്യപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day