|    Dec 4 Sun, 2016 9:45 pm
FLASH NEWS

സീഡ് അതോറിറ്റിയില്‍ പ്രത്യേക ലോബി; വിത്ത് വിതരണത്തിലൂടെ തട്ടുന്നത് ലക്ഷങ്ങള്‍

Published : 6th November 2016 | Posted By: SMR

സി കെ ശശിചാത്തയില്‍

ആനക്കര:  കൃഷി ഭവന്‍ വിതരണം ചെയ്ത പൊന്‍മണിയില്‍ കൂട്ട് വിത്ത് കലര്‍ന്നു നട്ട് ഒരു മാസം കഴിയും മുന്‍മ്പ് കൂട്ട് വിത്ത് കതിരിട്ടത് ചാഴിയോടെ. പാലക്കാട് ജില്ലയിലെ പിടഞ്ഞാറന്‍ മേഖലയില്‍ നെല്‍പ്പാടങ്ങള്‍ ഉണക്കഭീഷണിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് കൃഷി വകുപ്പിന്റെ ഇരുട്ടടി കര്‍ഷകര്‍ക്ക്്് വീണത്. കൃഷി വകുപ്പ് വിതരണം ചെയ്ത പൊന്‍ണി വിത്തിലാണ് കൂട്ട് വിത്ത് കലര്‍ന്ന് നട്ടപാടങ്ങള്‍ കതിര് വീണത്.പൊന്‍മണി വളര്‍ച്ച എത്താതെ നില്‍ക്കുമ്പോഴാണ് പലയിടത്തും കൂട്ട് വിത്തിന് കതിര് വീണിട്ടുള്ളത്.ചാഴി ബാധിച്ച കതിരാണ് ഇപ്പോള്‍ ഉണ്ടായത്.വെള്ളമില്ലാതെ ജലാശയങ്ങളില്‍ നിന്നും മറ്റും വെള്ളം പമ്പ് ചെയ്ത് കൃഷി സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പ് കടിയേറ്റും എന്ന അവസ്ഥ വന്നിരിക്കുന്നത്്. കേരള സീഡ് അതോറിറ്റിയാണ് കേരളത്തില്‍ കൃഷിഭവനുകളിലേക്ക് വിത്ത് വിതരണം നടത്തുന്നത്.കേരളത്തിലെ കൃഷിക്കാരെ ഉപയോഗിച്ച് വിത്ത് ഉല്‍പ്പാദിപ്പിക്കാതെ കോടികണക്കിന് രൂപയുടെ കമ്മീഷന്‍ തട്ടുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ കര്‍ഷകര്‍ക്കായി വിത്ത് ഉല്‍പ്പാദിപ്പിക്കുന്നത്.അത്തരത്തില്‍ വിതരണം നടത്തിയ പൊന്‍മണി വിത്ത് ഇനത്തിലാണ് കൂട്ട് വിത്ത് കലര്‍ന്ന് നട്ട് ഒരു മാസം കഴിയും മുന്‍മ്പ് കൂട്ടു വിത്തുകള്‍ കതിരിട്ടത്. കതിരിട്ട നെല്ലിന് ചാഴികൂടി ബാധിച്ചതോടെ കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമാണ് ഉണ്ടായത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ കൃഷി ഭവനിലൂടെ വിതരണം ചെയ്ത പൊന്‍മണി വിത്തിലാണ് കൂട്ട് വിത്ത് കലര്‍ന്നിട്ടുള്ളത്.കൂട്ട് വിത്ത് ഇപ്പോള്‍ കതിരിട്ട് ചാഴി വന്നതോടെ പൊന്‍മണി കതിരുന്നതോടെ ചാഴി കൂട്ടമായി ഇതിനെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.പൊന്‍മണി ആന്ധ്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഉണ്ടാക്കുന്നത്. ഉമ വിത്തിനം പകുതി കേരളത്തിലും പകുതി തമിഴ് നാട്ടിലുമായിട്ടാണ് വിത്തിനായി ക്ൃഷി  ചെയ്യുന്നത്. കേരളത്തിന് പുറത്ത്  കിലോ വിന് 20 രൂപ പോലും വിലയില്ലാത്ത വിത്ത് കേരളത്തില്‍ വിതരണം ചെയ്യുന്നത് കിലോവിന് 40 രൂപ വെച്ചാണ്.ഇത്തരത്തില്‍ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ കമ്മീഷനാണ്  ലഭിക്കുന്നത്.വിത്ത് ഉല്‍പ്പാദിപ്പിക്കാനുളള വിത്ത് വിതരണം നടത്തിയ ശേഷമാണ് ഈ കര്‍ഷകരില്‍ നിന്ന് വിത്ത് ശേഖരിച്ച് കേരളത്തിലെ കര്‍ഷകര്‍ക്ക് കൃഷി ഭവന്‍ വഴി വിതരണം നടത്തുന്നത്.കേരളത്തില്‍ വിത്ത് ഉല്‍പ്പാദിപ്പിക്കാന്‍ നല്ല സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകരെ ഉപയോഗിച്ച് വിത്ത് ഉല്‍പ്പാദിപ്പിക്കുന്നത് കമ്മീഷന്‍ തട്ടാനാണെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്്. കേരളത്തിലെ കര്‍ഷകരെ കൊണ്ട് വിത്ത് ഉല്‍പ്പാദിപ്പിച്ച്  കിലോവിന് 28 രൂപ വിലക്ക് സംഭരിച്ച്  കിലോവിന് 35 രൂപയ്ക്ക് വിതരണം നടത്തിയാലും കൃഷി വകുപ്പിന് ലാഭം തന്നെയാണ് ഉണ്ടാകുക.കൂടുതല്‍ ലാഭം തങ്ങളുടെ പോക്കറ്റിലേക്ക് വീഴണമെങ്കില്‍ ഇതര സംസ്ഥനങ്ങളില്‍ നിന്ന് കൊണ്ട് വന്ന് വിതരണം നടത്തണമെന്നാണ് ഉദ്യോഗസ്ഥലോബി. കേരളത്തിലെ സീഡ് അതോറിറ്റി വിത്ത് ലോബിയുടെ പിടിയിലാണന്നാണ് കര്‍ഷകര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day