|    Dec 8 Thu, 2016 5:27 pm
FLASH NEWS

സിവില്‍ സ്റ്റേഷനില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും

Published : 2nd November 2016 | Posted By: SMR

മലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ പ്രധാന പോയിന്റുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. സിവില്‍ സ്റ്റേഷനകത്തേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനും അനധികൃത പാര്‍ക്കിങ് തടയുന്നതിനും സംവിധാനങ്ങള്‍ ഒരുക്കും. ജീവനക്കാരുടെ വാഹനങ്ങള്‍ക്കു സ്റ്റിക്കര്‍ പതിക്കും. ജീവനക്കാരുടെയും വിവിധ ആവശ്യങ്ങള്‍ക്കു വരുന്ന സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു പ്രത്യേക സ്ഥലങ്ങള്‍ അടയാളപ്പെടുത്തും. ഡിപ്പാര്‍ട്‌മെന്റ് വാഹനങ്ങള്‍ നിശ്ചയിക്കപ്പെട്ട ഷെഡുകളില്‍ മാത്രം നിര്‍ത്തുന്നതുള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ പാര്‍ക്കിങ് സംവിധാനം പുനഃക്രമീകരിക്കും. പാഴ്‌വസ്തുക്കള്‍ കുമിഞ്ഞു കൂടുന്നത് തടയും. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പിടിച്ചിട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും താലൂക്കുകളില്‍ ഇതിനായി രൂപവത്ക്കരിച്ച സമിതികള്‍ വാല്വേഷന്‍ നടപടികള്‍ തുടങ്ങിയതായും കലക്ടര്‍ അറിയിച്ചു. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, എഡിഎം പി സെയ്യിദ് അലി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തിനു ശേഷം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്ന പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day