|    Dec 9 Fri, 2016 8:53 pm
FLASH NEWS

സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്നാരംഭിക്കും

Published : 21st October 2016 | Posted By: SMR

കോട്ടയം: കുര്യാക്കോസ് ഏലിയാസ് ട്രോഫിയ്ക്കായുള്ള 18ാമത് വോളിബോള്‍ ടൂര്‍ണമെന്റും സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഇന്നു മുതല്‍ 24 വരെ മാന്നാനം കെഇ സ്‌കൂള്‍ മൈതാനത്ത് നടക്കും. വോളിബോള്‍ മല്‍സരത്തില്‍ എട്ടു പെണ്‍കുട്ടികളുടെ ടീമുകള്‍ ഉള്‍പ്പെടെ 26 ടീമുകള്‍ മാറ്റുരയ്ക്കും. ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എട്ടു ടീമുകള്‍ പങ്കെടുക്കും. ഇന്നു ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍താരം സി വി പാപ്പച്ചന്‍ ടൂര്‍ണമെന്റുകള്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. സിറിയക് മഠത്തില്‍ സിഎംഐ അധ്യക്ഷത വഹിക്കും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ് പതാക ഉയര്‍ത്തും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശേരി, ഫാ. സേവ്യര്‍ അമ്പാട്ട്, ഷാജി ജോര്‍ജ്, സൗമ്യ വാസുദേവന്‍, സാബു തോമസ്, കെ ഡി സെബാസ്റ്റ്യന്‍ സംസാരിക്കും. 24നു രാവിലെ 9.30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ മാന്നാനം ആശ്രമദേവാലയ അധിപന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ അധ്യക്ഷതവഹിക്കും. ഇന്ത്യന്‍ വോളിബോള്‍ മുന്‍താരം കിഷോര്‍ കുമാര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഫാ. ജെയിംസ് മുല്ലശേരി, ഫാ. മാത്യു കരീത്തറ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍, സുബി മരിയ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജെയിംസ് മുല്ലശേരി, ജിലു സിറിയക്, കെ ജെ തോമസ്, സന്തോഷ് ജോസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day