|    Dec 8 Thu, 2016 1:39 am
FLASH NEWS

സിറിയ: വിമതര്‍ റഖ പിടിച്ചെടുക്കാനുള്ള ദൗത്യത്തില്‍

Published : 8th November 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ ഐഎസിന്റെ സുപ്രധാനകേന്ദ്രമായ റഖ പിടിച്ചെടുക്കാന്‍ വിമതര്‍ പോരാട്ടം ആരംഭിച്ചു. യുഎസിന്റെ വ്യോമ പിന്തുണയോടെയാണു വിമതര്‍ ദൗത്യം ആരംഭിച്ചത്. ഇറാഖിലെ മൗസിലിലും ഐഎസ് കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണിത്. സിറിയയില്‍ യുഎസിന്റെ പിന്തുണയോടെ കുര്‍ദ്, അറബ് സായുധസംഘങ്ങള്‍ ചേര്‍ന്നു രൂപംനല്‍കിയ സിറിയ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) ആണ് ആക്രമണം ആരംഭിക്കുന്നതായി അറിയിച്ചത്. യൂഫ്രട്ടീസ് ഏംഗര്‍ എന്നാണു ദൗത്യത്തിന്റെ പേര്.
സിറിയയിലെ ഐന്‍ ഇസ്സയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ദൗത്യം സംബന്ധിച്ച വിവരം എസ്ഡിഎഫ് വക്താവ് ജഹാന്‍ ശെയ്ഖ് അമദ് പുറത്തുവിട്ടത്. റഖയില്‍ ഐഎസ് നിലയുറപ്പിച്ച മേഖലയില്‍ നിന്നു പിന്‍മാറണമെന്നും മറ്റു മേഖലയിലേക്കു പലായനം ചെയ്യണമെന്നും സിവിലിയന്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ് റഖയിലെ ദൗത്യം ആരംഭിക്കുന്നത്. മൗസിലില്‍ ഐഎസിനെതിരേ ഇറാഖി സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
മൗസിലില്‍ തിരിച്ചടി നേരിടുന്നതിനാല്‍ റഖ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ യുഎസ് സഖ്യത്തോട് റഖയില്‍ ആക്രമണം നടത്താന്‍ ഇറാഖിലെ യുഎസ് സൈനിക കമാന്‍ഡര്‍ ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day