|    Dec 4 Sun, 2016 9:27 am
FLASH NEWS

സിറിയയിലെ ഇടപെടല്‍ വിനയായി; റഷ്യക്ക് യുഎന്‍ മനുഷ്യാവകാശ സമിതി അംഗത്വം നഷ്ടപ്പെട്ടു

Published : 31st October 2016 | Posted By: SMR

യുനൈറ്റഡ് നാഷന്‍സ്: യുഎന്‍ മനുഷ്യാവകാശ സമിതി അംഗത്വം റഷ്യക്ക് നഷ്ടപ്പെട്ടു. പൊതുസഭയില്‍ കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പിലാണ് റഷ്യയ്ക്ക് അംഗത്വം നിഷേധിക്കപ്പെട്ടത്.
സിറിയയിലെ ഹലബ് പ്രവിശ്യയില്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാരുമായി ചേര്‍ന്നു വ്യോമാക്രമണങ്ങള്‍ തുടരുന്ന നടപടിയില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളില്‍ നിന്നു പ്രതിഷേധമുയര്‍ന്നതാണു റഷ്യക്ക് പ്രതികൂലസാഹചര്യമൊരുക്കിയത്.
റഷ്യയുള്‍പ്പെടെ 14 രാജ്യങ്ങളുടെ കാലാവധി കഴിഞ്ഞ അവസരത്തിലാണു വോട്ടെടുപ്പ് നടന്നത്. 47 അംഗ സമിതിയില്‍ കാലാവധി കഴിഞ്ഞ 14 സീറ്റുകളിലേക്ക് രാജ്യങ്ങളെ തിരഞ്ഞെടുത്തു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചായിരുന്നു സമിതിയില്‍ റഷ്യയുടെ അംഗത്വം. 193ല്‍ 112 രാജ്യങ്ങളാണു റഷ്യയെ അനുകൂലിച്ച് വോട്ടുചെയ്തത്. സംഭവത്തോട് റഷ്യ ന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല.
ഇറാഖ്, സൗദി അറേബ്യ, ഈജിപ്ത്, ചൈന, ബ്രസീല്‍, റുവാണ്ട, ഹംഗറി, ക്യൂബ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, തുണീസ്യ, യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണു വീണ്ടും സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ഗ്വാട്ടിമാലയായിരുന്നു പുതുതായി മല്‍സരിച്ച രാജ്യം. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, കെയര്‍ ഇന്റര്‍നാഷനല്‍, റെഫ്യൂജീസ് ഇന്റര്‍നാഷനല്‍ എന്നിവയടക്കമുള്ള 80ലധികം മനുഷ്യാവകാശ സംഘടനകള്‍ സമിതിയില്‍ റഷ്യയെ ഉള്‍പ്പെടുത്തരുതെന്ന് യുഎന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സിറിയയില്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്ന റഷ്യ സിവിലിയന്‍മാര്‍ക്കെതിരേ രാസായുധം ഉപയോഗിക്കുന്നതായും യുഎന്നിന്റെ രാജ്യാന്തര മനുഷ്യാവകാശ സമിതിയില്‍ ചേരാന്‍ അര്‍ഹരല്ലെന്നും  സംഘടനകള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day