|    Dec 9 Fri, 2016 5:31 am
FLASH NEWS

സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് ഫ്രാന്‍സ്

Published : 25th November 2016 | Posted By: SMR

പാരിസ്: സിറിയക്കെതിരേ ലോകരാജ്യങ്ങള്‍ കണ്ണടയ്ക്കുന്നതു അവസാനിപ്പിക്കണമെന്നും ബശ്ശാറുല്‍ അസദ് സര്‍ക്കാരിനെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്നും ഫ്രാന്‍സ്. അസദും സഖ്യകക്ഷികളും രാജ്യത്ത് അസ്ഥിരതയുണ്ടാക്കുകയാണെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍-മാര്‍ക് അയ്‌റോള്‍ട്ട് പറഞ്ഞു. രാസായുധം ഉപയോഗിക്കുന്നതിന്റെ പേരില്‍ സിറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തണം. യുഎസില്‍ ഡോണള്‍ഡ് ട്രംപ് ജനുവരി 20ഓടെയേ അധികാരമേല്‍ക്കൂ. അധികാരം കൈമാറാനിരിക്കുന്നതിനാല്‍ ബറാക് ഒബാമ വിഷയത്തില്‍ ഇടപെടാന്‍ സാധ്യത നിലനില്‍ക്കുന്നില്ല.
ഈ സാഹചര്യത്തില്‍ സിറിയക്ക് എതിരേ നില്‍ക്കുന്ന ലോകരാജ്യങ്ങളുടെ യോഗം ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹലബിലെ ജനങ്ങള്‍ മാത്രമല്ല; ഹുംസിലേയും ഖൂതയിലേയും ഇദ്‌ലിബിലേയും ദശലക്ഷക്കണക്കിന് ആളുകളാണ് യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. സിവിലിയന്‍മാരെ രക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day