|    Dec 11 Sun, 2016 7:20 pm
FLASH NEWS

സിമി പ്രവര്‍ത്തകരുടെ വധം രാഷ്ട്രീയ പ്രതികാരം: മമത

Published : 3rd November 2016 | Posted By: SMR

കൊല്‍ക്കത്ത: ഭോപാലില്‍ എട്ടു സിമി പ്രവര്‍ത്തകരെ പോലിസ് വെടിവച്ചു കൊന്നതിനു പിന്നില്‍ രാഷ്ട്രീയ പ്രതികാരമാണെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജി. ഒട്ടേറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ സംഭവത്തില്‍ അവശേഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഏറ്റുമുട്ടല്‍ സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ല. രാഷ്ട്രീയപ്രതികാരത്തിന്റെ പേരിലാണ് ഇതു സംഭവിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ദേശീയ അഖണ്ഡതയെയും ഐക്യത്തെയും കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ്- മമത ട്വിറ്ററില്‍ കുറിച്ചു.
തിങ്കളാഴ്ച സുരക്ഷാഭടനെ കൊലപ്പെടുത്തിയശേഷം ഭോപാല്‍ ജയില്‍ ചാടിയ എട്ടു സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ മരിച്ചുവെന്നാണ് പോലിസ് പറയുന്നത്. സംഭവം വിവാദമായിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക