|    Dec 4 Sun, 2016 11:49 pm
FLASH NEWS

സിമി പ്രവര്‍ത്തകരുടെ ഖബറിടങ്ങളിലെ ലിഖിതങ്ങള്‍ നീക്കംചെയ്തു

Published : 25th November 2016 | Posted By: SMR

ഖന്‍ഡ്വ (മധ്യപ്രദേശ്): കഴിഞ്ഞമാസം ഭോപാലില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരെ രക്തസാക്ഷികളായി ചിത്രീകരിച്ച് അവരുടെ ഖബറിടങ്ങളില്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ പോലിസ് നീക്കംചെയ്തു. സാമുദായിക നേതാക്കന്‍മാരുമായി സംസാരിച്ച ശേഷമാണ് ഖബറിടങ്ങളിലെ ലിഖിതങ്ങള്‍ പെയിന്റടിച്ച് മായ്ച്ചതെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് മഹേന്ദ്രസിങ് സിക്കര്‍വാര്‍ അറിയിച്ചു. ഒക്ടോബര്‍ 30ന് ഭോപാലില്‍ നിന്ന് ജയില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് പോലിസ് വെടിവച്ച് കൊലപ്പെടുത്തിയ ഒമ്പതു സിമി പ്രവര്‍ത്തകരില്‍പ്പെട്ട അംജദ്ഖാന്‍, സാകിര്‍ ഹുസയ്ന്‍, മുഹമ്മദ് സാലിക്, ശെയ്ഖ് മഹബൂബ്, അഖീല്‍ ഖില്‍ജി എന്നിവരെയാണ് ഇവിടെ മറവുചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day