|    Dec 10 Sat, 2016 10:27 am

സിമി തടവുകാരെ വെടിവച്ചുകൊന്ന സംഭവം: പോലിസുകാര്‍ക്കു പ്രഖ്യാപിച്ച പാരിതോഷികം തടഞ്ഞു

Published : 6th November 2016 | Posted By: SMR

simi-encounter

ഭോപാല്‍: എട്ടു സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പോലിസുകാര്‍ക്ക് നല്‍കുമെന്നു പ്രഖ്യാപിച്ച പാരിതോഷികം മധ്യപ്രദേശ് സര്‍ക്കാര്‍ തടഞ്ഞുവച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ആര്‍ക്കും പാരിതോഷികം നല്‍കാന്‍ സര്‍ക്കാരിനാവില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുമ്പാണ് പോലിസുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്നു പ്രഖ്യാപിച്ചത്. അതിനാല്‍, അന്വേഷണം കഴിയുന്നതു വരെ പാരിതോഷികം നല്‍കാതിരിക്കുന്നതാണ് യുക്തിയെന്ന് അദ്ദേഹം പറഞ്ഞു.
സിമി പ്രവര്‍ത്തകര്‍ മരിക്കാനിടയായ വെടിവയ്പില്‍ പങ്കെടുത്ത പോലിസുകാര്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന സ്ഥാപകദിനമായ നവംബര്‍ ഒന്നിനായിരുന്നു അത്.
പോലിസുകാരുടെ പാരിതോഷികം തടഞ്ഞുവയ്ക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഒരുവശത്ത് അന്വേഷണം നടത്തുമ്പോള്‍ മറുവശത്ത് പോലിസുകാര്‍ക്ക് പാരിതോഷികം നല്‍കുകയാണെന്ന് ഭോപാല്‍ വാതകദുരന്തത്തിന്റെ ഇരകളെ സഹായിക്കുന്ന സാമൂഹികപ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞിരുന്നു.
ഭോപാല്‍ നഗരപ്രാന്തത്തില്‍ വച്ചാണ് സിമി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചത്. ഏറ്റുമുട്ടലിലാണ് ഇവര്‍ മരിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 305 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day