|    Dec 5 Mon, 2016 7:52 am

സിബിഐ താമസിച്ച വകയിലെ നഷ്ടം: അന്വേഷണത്തിന് ഉത്തരവിട്ടു

Published : 21st October 2016 | Posted By: SMR

മൂവാറ്റുപുഴ: കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്  റെസ്റ്റ്ഹൗസുകളില്‍ കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ച വകയില്‍ കേരള സര്‍ക്കാരിന് വാടകയിനത്തില്‍ 9.45 ലക്ഷം നഷ്ടം വരുത്തിയെന്ന സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
സിബിഐ എസ്പി മുന്‍ ജില്ലാകലക്ടര്‍ പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എറണാകുളം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താനാണ് സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ ഉത്തരവിട്ടത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയോട് അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്. കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ്, വാടകയിനത്തില്‍ സര്‍ക്കാരിന് നഷടമുണ്ടായെന്നും ഈ തുക സിബിഐ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാവുന്നതാണെന്നും  റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day