|    Dec 11 Sun, 2016 3:47 am

സിബിഐയുടെ തലപ്പത്തേക്ക് പരിഗണിക്കുന്നവരില്‍ രണ്ടു വനിതകളും

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കുന്നതില്‍ രണ്ടു വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും. 1979 മുതല്‍ 1981 വരെയുള്ള ഐപിഎസ് കേഡറില്‍നിന്ന് ആറു പേരെയാണ് സിബിഐയുടെ പുതിയ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തമിഴ്‌നാട് കേഡറിലുള്ള 1980 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയും സിബിഐയിലെ മുന്‍ അഡീഷനല്‍ ഡയറക്ടറും ഇപ്പോള്‍, സായുധ അതിര്‍ത്തി സേനയുടെ (എസ്എസ്ബി) ഡയറക്ടര്‍ ജനറലുമായ അര്‍ച്ചന രാമസുന്ദരന്‍ ആണ് അടുത്ത സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വനിതാ ഉദ്യോഗസ്ഥ.
1981 ബാച്ച് മഹാരാഷ്ട്ര കേഡറിലുള്ള മീര ചന്ദ്ര ബോര്‍വന്‍കറാണ് സിബിഐയുടെ തലപ്പത്തേക്ക് പരിഗണിക്കുന്ന മറ്റൊരു വനിത. നിലവില്‍ പോലിസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുടെ ഡയറക്ടറാണ് ഇവര്‍. നേരത്തേ, സിബിഐയുടെ അഴിമതിവിരുദ്ധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ഡിഐജി ആയിരുന്നു.
1979 ബാച്ചിലെ ബിഹാര്‍ കേഡറില്‍നിന്നുള്ള ഐപിഎസ് ഓഫിസറും ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി പോലിസ് ഡയറക്ടര്‍ ജനറലും നേരത്തേ സിബിഐയില്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്ത കൃഷ്ണ ചൗധരി, 1981 ബാച്ച് കര്‍ണാടക കേഡറിലെ ഉദ്യോഗസ്ഥനും സിബിഐയിലെ സ്‌പെഷ്യല്‍ ഡയറക്ടറുമായ രൂപക്കുമാര്‍ ദത്ത എന്നിവരുടെ പേരുകളും സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഏറെ വിവാദമായ 2ജി അഴിമതിയടക്കമുള്ള പ്രധാന കേസുകളുടെ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചയാളാണ് രൂപക് കുമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക