|    Dec 8 Thu, 2016 3:16 pm
FLASH NEWS

സിബിഎസ്ഇ സ്‌കൂളുകളുടെ കായികമേള നാളെയും മറ്റന്നാളും

Published : 17th November 2016 | Posted By: SMR

കൊല്ലം: വേണാട് സഹോദയ കോംപ്ലക്‌സ് സിബിഎസ്ഇ സ്‌കൂളുകളുടെ കായികമേള നാളെയും മറ്റന്നാളും കൊല്ലം ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് നെടുമണ്‍കാവ് ശ്രീഗുരുദേവ സെന്‍ട്രല്‍ സ്‌കൂളാണ്.തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, നാഗര്‍കോവില്‍ ജില്ലകളില്‍ നിന്നുള്ള 35 സ്‌കൂളുകളില്‍ നിന്നുള്ള 1300ല്‍ അധികം കുട്ടികള്‍ 68 ഇനങ്ങളില്‍ മാറ്റുരയ്ക്കും. ഇക്കുറി ഓവറോളില്‍ മൂന്നാം സ്ഥാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.18ന് രാവിലെ 8.30ന് ദീപശിഖാ റാലിയോടെ മല്‍സരങ്ങള്‍ ആരംഭിക്കും. കായിക മല്‍സരങ്ങളുടെ ഉദ്ഘാടനം എം നൗഷാദ് എംഎല്‍എ നിര്‍വഹിക്കും. ഗുരുദേവ സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാന്‍ പി സുന്ദരന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ ദേശീയ ലോംഗ്ജമ്പ് താരം ഡോ.ഷേര്‍ളി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.വേണാട് സഹോദയ കോംപ്ലക്‌സ് രക്ഷാധികാരി ഡോ.വി കെ ജയകുമാര്‍ പതാക ഉയര്‍ത്തും. സഹോദയ പ്രസിഡന്റ് കെ കെ ഷാജഹാന്‍, സെക്രട്ടറി ഡോ.വി രാധാകൃഷ്ണന്‍ നായര്‍, ട്രഷറര്‍ ഡി സതീശന്‍ സംസാരിക്കും. 19ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം മുകേഷ് എംഎല്‍എ മുഖ്യാതിഥിയാകും. മേയര്‍ വി രാജേന്ദ്രബാബു, സിറ്റി പോലിസ് കമ്മീഷണര്‍ ഡോ. സതീഷ് ബിനോ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍, കെ കെ ഷാജഹാന്‍, പി സുന്ദരന്‍, ഡി സതീശന്‍, ഗുരുദേവ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി എസ് ശ്രീകുമാരി എന്നിവര്‍ സംസാരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day