|    Dec 4 Sun, 2016 11:36 am

സിബിഎസ്ഇ നിര്‍ബന്ധിത ബോര്‍ഡ് പരീക്ഷ പുനരാരംഭിക്കും

Published : 14th November 2016 | Posted By: Navas Ali kn

cbse-logo
സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് പത്താംതരത്തില്‍ 2017-18 വര്‍ഷം മുതല്‍ നിര്‍ബന്ധിത ബോര്‍ഡ് പരീക്ഷ പുനരാരംഭിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷം മാധ്യമങ്ങളോടാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഞ്ചാം തരം മുതല്‍ എട്ടു വരെയുള്ള സിബിഎസ്ഇ പരീക്ഷ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുമെന്നും ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ വെക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day