|    Dec 6 Tue, 2016 11:24 pm
FLASH NEWS

സിബിഎസ്ഇ കലോല്‍സവത്തിന്് തിരിതെളിഞ്ഞു

Published : 29th October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: മലപ്പുറം സെന്‍ട്രല്‍ സഹോദയ ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവത്തിന്ന് തിരിതെളിഞ്ഞു. പെരിന്തല്‍മണ്ണ ഐഎസ്എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കലോല്‍സവത്തില്‍ നാലു കാറ്റഗറികളിലായി നടന്ന 38 ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ 254 പോയിന്റ്ുമായി എംഇഎസ് കോളജ് ഓഫ് എന്‍ജിനീയറിങ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറം ഒന്നാം സ്ഥാനത്തും 200 പോയിന്റുമായി പെരിന്തല്‍മണ്ണ ഐഎസ്എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 195 പോയിന്റുമായി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി മൂന്നാം സ്ഥാനത്തും നില കൊള്ളുകയാണ്. നസ്‌റത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി, നോബിള്‍ പബ്ലിക്ക് സ്‌കൂള്‍ മഞ്ചേരി എന്നവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്. ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഔപചാരിക ഉദ്ഘാടനം  നിര്‍വഹിക്കും.തുടര്‍ന്ന് വിവിധ സ്റ്റേജുകളിലായി ദഫ്മുട്ട്, കോല്‍കളി, സംഘ നൃത്തം, നാടോടി നൃത്തം, മോഹിനായാട്ടം, കുച്ചുപ്പുടി, ഓട്ടന്‍ തുള്ളല്‍, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗം, കവിതാ പാരായണം തുടങ്ങി 42 ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day