|    Dec 11 Sun, 2016 3:26 pm
FLASH NEWS

സിപിഐ റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Published : 16th November 2016 | Posted By: SMR

കൊച്ചി: നോട്ടുകള്‍ അസാധുവാക്കിയതിനു പകരം നോട്ടുകള്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിച്ച് പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. നോട്ടുകള്‍ അസാധുവാക്കി ജനങ്ങളെ  ദുരിതത്തിലായതില്‍ പ്രതിഷേധിച്ച് സിപിഐ എറണാകുളം ജില്ലാകൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു പകരമായി ഇറക്കിയ 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കാനാവാതെ ജനങ്ങള്‍ വലയുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യത്തിനു ചില്ലറനോട്ടുകള്‍ ലഭ്യമാവുന്നതുവരെ പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാസെക്രട്ടറി പി രാജു അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ കെ ശിവന്‍, കെ കെ അഷറഫ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ എം ദിനകരന്‍, കെ എന്‍ സുഗതന്‍ സംസാരിച്ചു. സിപിഐ എറണാകുളം ജില്ലാകമ്മിറ്റി ഓഫിസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ബാബുപോള്‍, എം ടി നിക്‌സണ്‍, കെ എന്‍ ഗോപി, ടി സി സന്‍ജിത്ത്, സി വി ശശി, എസ് ശ്രീകുമാരി, സി എസ് നാരായണന്‍നായര്‍, അഡ്വ. മനോജ് ജി കൃഷ്ണന്‍, എം പി രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക