|    Dec 8 Thu, 2016 1:41 am
FLASH NEWS

സിപിഐ മന്ത്രിമാര്‍ക്കെതിരായ പ്രസ്താവന: മലക്കംമറിഞ്ഞ് മണി

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനെയും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും വിമര്‍ശിച്ച സിപിഎം നേതാവും കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ എം എം മണി പ്രസ്താവന വിഴുങ്ങി. കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ മണ്ടത്തരം കാണിച്ചു വിവരക്കേട് പറയുന്ന സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു വിമര്‍ശിച്ച മണി അക്കാര്യം പാടെ നിഷേധിച്ചു. കൃഷിമന്ത്രിയെക്കുറിച്ചു താനൊന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഇ ചന്ദ്രശേഖരനെതിരായ പരാമര്‍ശത്തെക്കുറിച്ചു പ്രതികരിക്കാന്‍ തയ്യാറായില്ല. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.കൃഷിമന്ത്രിയും താനും എല്ലാം തികഞ്ഞവരൊന്നുമല്ലെന്ന് പറഞ്ഞ മണി എല്ലാം അറിയാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നു അഭിപ്രായപ്പെട്ടു. വി എസ് സുനില്‍കുമാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ്. കൃഷിമന്ത്രിക്കെതിരേ താനെന്തോ പറഞ്ഞതായുള്ള വാര്‍ത്ത എങ്ങിനെയാണു വന്നതെന്ന് അറിയില്ല. വി എസ് സുനില്‍കുമാര്‍ തന്റെ നല്ല സുഹൃത്തും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന നല്ല മന്ത്രിയുമാണ്. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. തന്റെ പ്രസ്താവന എന്തെന്ന് മനസ്സിലാക്കാതെയാണ് ശിവരാമന്‍ പ്രതികരിച്ചത്. എല്ലാവര്‍ക്കും എല്ലാമറിയാമെന്ന് കരുതുന്നത് ശരിയല്ലെന്നും ചിലരുടെ ഭാവം കണ്ടാല്‍ എല്ലാം തികഞ്ഞവരാണെന്ന് തോന്നുമെന്നും മണി പറഞ്ഞു. കര്‍ഷകസംഘം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എം എം മണി സിപിഐ മന്ത്രിമാര്‍ക്കെതിരേ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വിവരക്കേട് പറയുന്ന റവന്യൂമന്ത്രിയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത കൃഷിമന്ത്രിയും മണ്ടത്തരം കാണിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന തരത്തിലായിരുന്നു മണിയുടെ പരാമര്‍ശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day