|    Dec 10 Sat, 2016 8:09 pm

സിപിഐ നേതാവിന്റെ മരണം:എസ്‌ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും മാറ്റി

Published : 19th November 2016 | Posted By: SMR

കുണ്ടറ: സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റംഗവും ചെമ്മക്കാട് ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റുമായ അഡോള്‍ഫസ് (67) പോലിസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചത് വിവാദമായ സാഹചര്യത്തില്‍ കുണ്ടറ എസ്‌ഐ ബെന്നിലാലുവിനെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും മാറ്റി. അഡീഷനല്‍ എസ്‌ഐ അരുണ്‍ദാസിനാണ് ചുമതല. അഡോള്‍ഫസിന്റെ മരണം അകാരണമായ പോലിസ് അതിക്രമത്തേയും അധിക്ഷേപത്തെയും തുടര്‍ന്നാണെന്ന് സിപിഐ ജില്ലാ നേതൃത്വം നേരത്തെ പോലിസ് മേധാവികള്‍ക്ക് പരാതി നല്‍കിയിരുന്നു.പ്രമേഹരോഗിയായ ഇയാള്‍ ബന്ധുവായ യുവാവ് ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന് മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ വാഹന പരിശോധനയ്ക്കിടെ പോലിസ് ഇവരെ തടയുകയും ബന്ധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. വേണ്ടത്ര രേഖകള്‍ കൈയിലില്ലായിരുന്നു എന്ന് പറയപ്പെടുന്നു. താനൊരു പൊതുപ്രവര്‍ത്തകനാണെന്നും മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാന്‍ പോകുകയാണെന്നും എസ്‌ഐയെ അറിയിച്ചിട്ടും അനുവദിക്കാതെ യാത്ര തടസപ്പെടുത്തുകയായിരുന്നു. മാനസിക പീഡനവും മരുന്ന് കഴിക്കാന്‍ വൈകിയതുമാണ് മരണകാരണമെന്ന് നേതാക്കള്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക