|    Dec 6 Tue, 2016 2:08 am
FLASH NEWS

സിപിഎമ്മുമായി യോജിച്ച് സമരം, കോണ്‍ഗ്രസിന് വിയോജിപ്പ്, ലീഗിന് സമ്മതം

Published : 19th November 2016 | Posted By: G.A.G

sudheeran-majeed

തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചതിനും കേരളത്തിലെ സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനുമെതിരെ എല്‍ഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. അതേസമയം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ ഈ നിലപാടിനോട് മുസ്ലീം ലീഗ് വിയോജിപ്പ് അറിയിച്ചു. കേരളത്തിന്റെ പൊതു പ്രശ്‌നമാണിതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഭേദമില്ലാതെ ഒന്നിച്ച് പ്രതിഷേധിക്കേണ്ടതുണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.
വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും യുഡിഎഫ് ചേര്‍ന്നതിന് ശേഷം മുന്നണിയുടെ തീരുമാനം പ്രഖ്യാപിക്കുമെന്നും മജീദ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് സുധീരന്‍ കോണ്‍ഗ്രസ് തീരുമാനം അറിയിച്ചത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നത് തന്നെയാണ് കേരളത്തില്‍ എല്‍ഡിഎഫും ചെയ്യുന്നതെന്നും സിപിഎം ഭരണത്തിലല്ലാത്ത ബാങ്ക് ഭരണസമിതികളെ തകര്‍ക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമമെന്നും സൂധീരന്‍ ആരോപിച്ചു. ബിജെപിയുടെ ശൈലി അനുകരിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്നും സഹകരണ മേഖല വിഷയത്തില്‍ സമാന രീതിയില്‍ സമരമെന്നാല്‍ സംയുക്ത സമരമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിക്കലിനെതിരെ സമരം നടത്തേണ്ടത് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ആസ്ഥാനത്താണെന്നും സുധീരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 231 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day