|    Dec 5 Mon, 2016 9:59 am
FLASH NEWS

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ തീവച്ച് നശിപ്പിച്ചു

Published : 28th November 2016 | Posted By: SMR

കയ്പമംഗലം: ശ്രീനാരായണപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലെ കാര്‍ തീവച്ച് നശിപ്പിച്ചു. സിപിഎം ഉല്ലാസ് വളവ് ബ്രാഞ്ച് സെക്രട്ടറി രാമന്‍കുളത്ത് ഷണ്‍മുഖന്റെ വീട്ടിലെ സ്വിഫ്റ്റ് കാറാണ് ഭാഗികമായി കത്തിനശിച്ചത്. തീപടര്‍ന്നയുടനെ വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍  കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. മണ്ണെണ്ണ നിറച്ച രണ്ട് കാനുകള്‍ സംഭവ സ്ഥലത്ത് നിന്നു കണ്ടെടുത്തു.  മതിലകം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day