|    Dec 6 Tue, 2016 5:38 pm
FLASH NEWS

സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 25th October 2016 | Posted By: SMR

തൃശൂര്‍: പഴയന്നൂര്‍ കുമ്പളക്കോട്ടിലെ സിപിഎം-ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകരെ പഴയന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പഴയന്നൂര്‍ താഴത്തേകളംപടി വീട്ടില്‍ കൃഷ്ണകുമാര്‍, തോട്ടുപ്പള്ളം പ്രശാന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പഴയന്നൂര്‍ കുമ്പളക്കോട്ടില്‍ വിഷുവേലയുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി വീടുകയറി ആക്രമണവും സംഘര്‍ഷവും നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ പൂവത്തിങ്കല്‍ സജി, പുത്തന്‍കുളം പറമ്പില്‍ സന്തോഷ്, ചോലപ്പറമ്പില്‍ ജയപ്രകാശ്, പൂവത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികില്‍സയിലാണ്.  സിപിഎം ജില്ലാ കമ്മിറ്റിയുടെ വടക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് പോകുമ്പോ ള്‍ യാതൊരു  പ്രകോപനവും ഇല്ലാതെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ എം ശ്രീനിവാസന്‍ ആരോപിച്ചു. ചേലക്കര സി ഐ വിജയകുമാരന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day