|    Dec 10 Sat, 2016 11:57 pm

സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ എസ്ഡിപിഐക്ക് പങ്കില്ല

Published : 2nd December 2016 | Posted By: SMR

കടയ്ക്കല്‍: ചുണ്ടയില്‍ വച്ച് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്ഡിപിഐ ഇട്ടിറാ പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവനയില്‍ അറിയിച്ചു.നാല് ദിവസങ്ങള്‍ക്ക് മുമ്പ് വെട്ടേറ്റ എസ്ഡിപിഐ നേതാവ്് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രയില്‍ കഴിയുകയാണ്. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാല്‍ കടയ്ക്കല്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്. ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇവിടെ നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ട്. ഇതില്‍ അനേഷിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തും രേഖകള്‍ പിടിച്ചെടുത്തും ഓഫിസ് പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് പരിശോധിച്ചതും പ്രതിഷേധാര്‍ഹമാണെ ന്നും ഈ രീതിയില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക