|    Dec 3 Sat, 2016 10:05 am
FLASH NEWS

സിപിഎം കൗണ്‍സിലറടക്കം നാല് പേര്‍ തന്നെ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍

Published : 3rd November 2016 | Posted By: mi.ptk

rape-thrissur

തിരുവനന്തപുരം: തൃശൂരില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ സിപിഎം നേതാവും. സിപിഎം ഏരിയാ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പിഎന്‍ ജയന്തന്‍, ജയന്തന്റെ സഹോദരന്‍ ജിനേഷ്, ബിനീഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ കാറില്‍ കയറ്റി കൊണ്ടുപോകുകയായി ആളൊഴിഞ്ഞ വീട്ടില്‍വച്ചാണ് നാല് പേര്‍ ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്നും യുവതി പറഞ്ഞു. സംഭവശേഷം ഇവര്‍ തന്നെ കാറില്‍ തന്നെ വീട്ടില്‍ കൊണ്ടുപോയി വിടുകയും പീഢന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാല്‍ ഇതൊക്കെ പരസ്യമാക്കുമെന്നും പറഞ്ഞ് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരം പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മോശമായാണ് പെരുമാറിയത്. മാനസികമായി ഒരുപാട് വേദനിപ്പിക്കുന്ന ചോദ്യങ്ങളാണ് ചോദിച്ചത്. ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ചാണ് ചോദ്യങ്ങള്‍ ചോദിച്ചതും അപമാനിച്ചതും.തെളിവെടുപ്പിന് കൊണ്ട്‌പോയി ജനമധ്യത്തില്‍ വച്ച് പോലീസ് അപമാനിച്ചു.  മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തുവെന്നും യുവതി പറഞ്ഞു. പരാതി പിന്‍വലിച്ചിട്ടും പ്രതികളുടെ ഭീഷണിയും അപമാനിക്കലും തുടര്‍ന്നു.  പ്രതികള്‍ സ്വാധീനമുള്ളവരായതുകൊണ്ട് അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിമാറ്റിപറയാന്‍ പോലീസ് പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു. കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിട്ടില്ല. അപമാനവും ഭീഷണിയും സഹിക്കാന്‍ കഴിയാത്തതിനാല്‍ കേസ് തുടരാന്‍ താല്‍പര്യമില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും യുവതി പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളുടെ പക്ഷത്തായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കേസ് പിന്‍വലിച്ചിട്ടും പ്രതികള്‍ നിരന്തരം ഉപദ്രവിച്ചു. കേസ് പിന്‍വലിച്ചതിന് ശേഷം വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു. ഇന്ന്  വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രിയെ കാണുമെന്നും യുവതി പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നും യുവതിയെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഡബിങ് ആര്‍ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍  സാമ്പത്തിക നേട്ടത്തിനായി കെട്ടിച്ചമച്ചതാണെന്ന് വടക്കാഞ്ചേരി കൗണ്‍സിലര്‍ പിഎന്‍ ജയന്തന്‍ പ്രതികരിച്ചു.

Related News…

ബലാത്സംഗത്തിനിരയായ യുവതിയെക്കുറിച്ച് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 378 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day