|    Dec 9 Fri, 2016 7:00 pm
FLASH NEWS

സിപിഎം ഓഫിസ് അടിച്ചുതകര്‍ത്തു

Published : 19th November 2016 | Posted By: SMR

വണ്ടന്‍മേട്: സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വണ്ടന്‍മേട് കോണ്‍ഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് രാജാമട്ടുക്കാരന്റെ നേതൃത്വത്തില്‍ 20 ഓളം പേര്‍ ചേര്‍ന്നാണ് കടശിക്കടവ് ലോക്കല്‍ കമ്മിറ്റി ഓഫിസ്് അടിച്ചു തകര്‍ത്തതെന്ന് സിപിഎം ആരോപിച്ചു.ലോക്കല്‍ സെക്രട്ടറി ഇ എസ് സോമശേഖരന്‍, കമ്മിറ്റി അംഗങ്ങളായ എ മണി, എസ് മോഹനന്‍, പ്രവര്‍ത്തകരായ ഗിരിഷ്, അനു, സനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പുറ്റടി സിഎച്ച്‌സിയില്‍ ചികില്‍സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അക്രമണം. കാറിലെത്തിയവര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ കതകുചവിട്ടിപ്പൊളിച്ച് ഓഫിസികനകത്തുണ്ടായിരുന്ന കസേരകളും ഉപകരണങ്ങളും തകര്‍ത്തു.കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളുമായി സിപി—എം അനുഭാവി കഴിഞ്ഞ ചൊവ്വാഴ്ച ഒളിച്ചോടി. ഇവര്‍ പോയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അറിവേടെയാണെന്നാണ് പറഞ്ഞാണു മര്‍ദിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day