|    Dec 7 Wed, 2016 6:00 pm
FLASH NEWS

സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട് ആക്രമിച്ച സംഭവം: പ്രതിഷേധ പ്രകടനം നടത്തി

Published : 24th October 2016 | Posted By: SMR

തൊടുപുഴ: സിപിഐ(എം) ഇടുക്കി ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍കയറി ആക്രമണം നടത്തിയ സംഭവത്തില്‍ തങ്കമണിയില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രതിഷേധ യോഗം സിപിഐ (എം)ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വെള്ളിയാഴ്ച രാത്രി 2നാണ് 15 പേരടങ്ങിയ സംഘം ഇടുക്കി ഏരിയാ സെക്രട്ടറി  റോമിയോ സെബാസ്റ്റ്യന്റെ വീട്ടില്‍ കടന്നു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാതാപിതാക്കളെ മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പിതാവ് സെബാസ്റ്റ്യന്‍, മാതാവ് എലിക്കുട്ടി എന്നിവരെ തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ അക്രമരാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ഏരിയായിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആളുകള്‍ തങ്കമണിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ എത്തിച്ചേര്‍ന്നു. പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന സമ്മേളനത്തില്‍ സിപിഐ(എം) തങ്കമണി ലോക്കല്‍ സെക്രട്ടറി കെജെ ഷൈന്‍ അധ്യക്ഷനായി, സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി വി വര്‍ഗീസ്, എല്‍ഡിഎഫ്‌നേതാക്കളായ സണ്ണി ഇല്ലിക്കല്‍, തങ്കച്ചന്‍ മരോട്ടി മൂട്ടില്‍, കെജി സത്യന്‍, ജി നാരായണന്‍ നായര്‍, കെ ജെ ഷൈന്‍, സിഎം അസീസ്, കെഎ അലി എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day