|    Dec 9 Fri, 2016 9:16 am
FLASH NEWS

സിപിഎം, ആര്‍എസ്എസ് ആക്രമണം; പോലിസ് നിസ്സംഗത വെടിയണം- എസ്ഡിപിഐ

Published : 9th November 2016 | Posted By: SMR

ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളായി വിവിധ ഇടങ്ങളില്‍ പോലിസിനെതിരേ ആര്‍എസ്എസ്- സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരേ ജില്ലാ ഭരണകൂടവും പോലിസ് മേധാവികളും ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനം നടത്തേണ്ട പോലിസ് ഉദ്യോഗസ്ഥരെ തന്നെ ആക്രമിക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് തന്റെ പാര്‍ട്ടിക്കാരും ആര്‍എസ്എസ് ക്രിമിനലുകളും ക്വട്ടേഷന്‍ സംഘങ്ങളും പോലിസിനുനേരെ നടത്തുന്ന ആക്രമണങ്ങള്‍ പതിവായത്. ഭരിക്കുന്ന പാര്‍ട്ടിയുടെയും കൊടിയുടെയും നിറം നോക്കി കേസെടുക്കുന്ന പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മുസ്്‌ലിംകള്‍ക്കും ദലിതര്‍ക്കും ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവുമാണ് നിലനില്‍ക്കുന്നത്. ഇത് ജനങ്ങള്‍ക്ക് പോലിസിലും ഭരണകൂടത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാവും. ഇത് സമൂഹത്തില്‍ അരാജകത്വം വര്‍ധിപ്പിക്കും.കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സാലിം, ടി കെ നാസര്‍ പുറക്കാട്, എ ബി ഉണ്ണി, സിയാദ് മണ്ണാമുറി, നാസര്‍ പഴയങ്ങാടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day