|    Dec 8 Thu, 2016 5:38 am
FLASH NEWS

സിന്ധു നദീ ജലം പാകിസ്താന് വിട്ടുകൊടുക്കില്ല:മോദി

Published : 25th November 2016 | Posted By: mi.ptk

_modi_

ബട്ടിന്‍ഡ: സിന്ധു നദീജലം പാകിസ്താന് വിട്ടു നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്ക് അവകാശപ്പെട്ടതാണ് സിന്ധു നദിയിലെ ജലമെന്നും മോദി പറഞ്ഞു. പഞ്ചാബിലെ ബട്ടിന്‍ഡയില്‍ എയിംസ് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കര്‍ഷകര്‍ക്ക് ധാരാളം ജലത്തിന്റെ ആവശ്യമുണ്ട്.  കര്‍ഷകര്‍ക്ക് നല്ല വിളവ് ലഭിക്കാനാവശ്യമായ ജലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.തനിക്ക് പ്രധാനം തെരഞ്ഞെടുപ്പല്ല കര്‍ഷകരുടെ ക്ഷേമമാണെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത്  പാകിസ്താന്‍ മനസിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും പാകിസ്താന് ഇതുവരെ കരകേറാനായിട്ടില്ലെന്നും മോദി പറഞ്ഞു.
കള്ളപ്പണത്തിനും വ്യാജനോട്ടുകള്‍ക്കുമെതിരെയുള്ള  പോരാട്ടത്തിന്റെ ഭാഗമായാണ് രാജ്യത്ത് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. സര്‍ക്കാരിന്റെ ഈ നടപടിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുേമ്പാഴും  പിന്തുണ നല്‍കുന്ന ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 367 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day