|    Dec 10 Sat, 2016 10:04 pm

സിന്ധു തടത്തില്‍ നാല് ജലസേചന പദ്ധതികള്‍

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സിന്ധു നദീതടത്തില്‍ അതിവേഗത്തില്‍ നാല് ജലസേചന പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ജമ്മുകശ്മീരിലെ 2.05 ലക്ഷം ഏക്കര്‍ സ്ഥലത്തേക്കുള്ള ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. പാകിസ്താനുമായുള്ള സിന്ധു നദീജല കരാറനുസരിച്ച് പാകിസ്താന്റെ ഉടമയിലുള്ള ഝലം നദിയടക്കമുള്ള നദികളില്‍ നിന്നു പരമാവധി ജലം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പുല്‍വാമയില്‍ ട്രാല്‍ ജലസേചന പദ്ധതി, കാര്‍ഗിലില്‍ പ്രകാചിക് ഖോസ് കനാല്‍ പദ്ധതി, ജമ്മുവിലെ സാംബയിലും കതുവയിലുമുള്ള പ്രധാന രവി കനാല്‍ പദ്ധതിയുടെ നവീകരണം, രാജ്പുരയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എന്നിവയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ആദ്യത്തെ മൂന്നു പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷവും അവസാനത്തേത് 2019ലും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നു പദ്ധതികള്‍ നടപ്പാവുന്നതോടെ 1.45 ലക്ഷം ഏക്കറില്‍ ജലസേചന സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കും. നാലാമത്തെ പദ്ധതിയില്‍ 59,305 ഏക്കര്‍ സ്ഥലത്തെ കൃഷിക്ക് വെള്ളമെത്തിക്കാനും കഴിയും. നാലു പദ്ധതിക്കുംകൂടി ചെലവാകുന്ന 117 കോടി രൂപ നബാര്‍ഡില്‍ നിന്നു കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക