|    Dec 10 Sat, 2016 2:44 am
FLASH NEWS

സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ്

Published : 30th November 2016 | Posted By: mi.ptk

supremecourt

ന്യൂഡല്‍ഹി:രാജ്യത്ത് സിനിമ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ദേശീയഗാനം സംപ്രേഷണം ചെയ്യുമ്പോഴും സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കുമ്പോഴും ആദര സൂചകമായി ഏല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി ഉത്തരവിട്ടു.
എന്നാല്‍, ഇതിനായി ദേശീയ ഗാനം വാണിജ്യവത്കരിക്കരുത്. അതില്‍ അനാവശ്യതരത്തിലുള്ള ചിത്രീകരണങ്ങളോ എഴുത്തോ പാടില്ല. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് വിധിയുടെ പകര്‍പ്പ് കൈമാറുമെന്നും പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 175 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day