|    Dec 10 Sat, 2016 6:10 pm

സിനിമാ നിര്‍മാണത്തിന്റെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ ആള്‍ പിടിയില്‍

Published : 16th November 2016 | Posted By: SMR

തൊടുപുഴ: സിനിമാ, റിയല്‍ എസ്റ്റേറ്റ് പേരു പറഞ്ഞ് രാജാക്കാട് നിന്നും കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ ആള്‍ പിടിയില്‍.രാജാക്കാട് പുതുപ്പള്ളി ജില്‍ജോ മാത്യൂവിനെ അടിമാലി പോലിസാണ് പിടികൂടിയത്. രാജാക്കാട്ടില്‍ നിന്നും മാത്രം മുപ്പതോളം പേരില്‍ നിന്നായി ഇയാള്‍ മൂന്ന് കോടിയിലധികം രൂപയാണ് തട്ടിയെടുത്തതെന്നാണ് പരാതി. മുപ്പതോളം ആളുകളെ കബളിപ്പിച്ച് മുങ്ങിയ ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാഞ്ചാലിമേട്ടിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.   സിനിമാ നിര്‍മാതാവാണെന്നും റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള നിരവധി ബിസനസ് നടത്തുന്നുവെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍  തട്ടിപ്പ് നടത്തിയത്. ബ്ലഡ് കാന്‍സറിന് ചികില്‍സയ്ക്കാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി സ്ഥലം വിറ്റ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രാജാക്കാട് സ്വദേശി വെള്ളപ്പള്ളില്‍ അനൂപിന്റെ പക്കല്‍ നിന്നും ഇരുപത് ലക്ഷം രൂപാ തട്ടിയെടുത്ത് കടന്നതോടെ തട്ടിപ്പിന് ഇരയായ പത്തൊമ്പത് പേര്‍ രാജാക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പാഞ്ചാലിമേട്ടില്‍ മലയാള സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടെന്ന വിവരം ലഭിച്ചു.അതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഇവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക