|    Dec 4 Sun, 2016 9:28 am
FLASH NEWS

സിനിമാ തിയേറ്ററില്‍ സിഐടിയുക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Published : 2nd November 2016 | Posted By: SMR

Murder_

വടക്കഞ്ചേരി: സിനിമാ തീയേറ്ററില്‍ സി ഐ ടി യു ചുമട്ട് തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വാവുള്ള്യാപുരം അമ്പലക്കാട് അപ്പുവിന്റെ മകന്‍ വേലായുധനെ(32)യാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകള്‍ കുത്തിപരുക്കേല്‍പ്പിച്ചത്.  ചുമട്ട് തൊഴിലാളി യൂനിയന്‍ സി ഐ ടി യു അമ്പലപ്പാറ യൂനിറ്റിലെ അംഗമാണ് വേലായുധന്‍. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃശൂര്‍മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച സെക്കന്റ് ഷോ സിനിമക്ക് ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നതിനിടെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളില്‍പ്പെട്ട ചിലര്‍ സിനിമ കാണാനെത്തിയവരോട് തട്ടികയറുകയും ആക്രമണം നടത്തുകയുമായിരുന്നു. വടക്കഞ്ചേരി ടൗണില്‍ പുലിമുരുകന്‍ സിനിമ നടക്കുന്ന കെ എ എം ആശീര്‍വാദ് തീയേറ്റിലാണ് സംഭവം. തിയേറ്റര്‍ ഉടമകളുടെ സഹകരണത്തോടെ ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ തീയേറ്ററുകള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നുണ്ട്. സംഭവത്തില്‍ വടക്കഞ്ചേരി പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day