|    Oct 29 Sat, 2016 4:57 am
FLASH NEWS

സിക്ക വൈറസ് ഇന്ത്യയിലേക്കും എത്തുമെന്ന് മുന്നറിയിപ്പ്

Published : 18th September 2016 | Posted By: mi.ptk

650x350_aedes_albopictus_mo

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഭീഷണിയുയര്‍ത്തുന്ന “സിക്ക’ വൈറസ് ഇന്ത്യയിലേക്കും. ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ സര്‍വേയിലാണ് മരുന്നുകളോ പ്രതിരോധ വാക്‌സിനുകളോ ലഭ്യമല്ലാത്ത സിക്ക വൈറസ് രോഗം ഇന്ത്യയിലുമെത്തുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്. ജപ്പാനിലും റഷ്യയിലും കാണുന്ന വൈറസ്മൂലം പിടിപെടുന്ന എന്‍സെഫലൈറ്റിസ് എന്ന മസ്തിഷ്‌കത്തെ ബാധിക്കുന്ന രോഗത്തിനെതിരായ പ്രതിരോധത്തെക്കുറിച്ച് സര്‍വേ നടത്തിയ ശാസ്ത്രജ്ഞര്‍ പൂനെയില്‍ 64 വര്‍ഷം മുമ്പ് ഈ വൈറസിനെ കണ്ടെത്തിയതായി വെളിപ്പെടുത്തി. ചില ഇന്ത്യക്കാരുടെ ശരീരത്തില്‍ ഇപ്പോള്‍ നിഷ്‌ക്രിയാവസ്ഥയില്‍ കിടക്കുന്ന വൈറസുകള്‍ ജനിതകമായി കൈമാറ്റം ചെയ്യപ്പെട്ട് ഒരു രണ്ടാംവരവിനു തയ്യാറെടുക്കുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിവര്‍ഷം 67,000ല്‍പരം വിമാനയാത്രക്കാരെത്തുന്ന ഇന്ത്യയില്‍ വൈറസ് എത്താന്‍ സാധ്യതയേറെയാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. ചൈന, ഫിലിപ്പീന്‍സ്, ഇന്തോനീസ്യ, തായ്‌ലന്‍ഡ് എന്നിവയാണ് വൈറസ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള മറ്റു രാഷ്ട്രങ്ങള്‍.1947ല്‍ ഉഗാണ്ടയിലെ “സിക്ക’ വനത്തിലെ റീസസ് കുരങ്ങുകളില്‍ ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയപ്പോള്‍ ഇത് അത്ര അപകടകാരിയായിരുന്നില്ല. 1954ലാണ് നൈജീരിയയില്‍ ആദ്യമായി വൈറസ് മനുഷ്യനെ ബാധിക്കുന്നതായി കണ്ടെത്തിയത്. വ്യാപകമായി പടര്‍ന്നുപിടിക്കുന്നതു മൂലമാണ് ഈ വൈറസ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. 10ലക്ഷത്തിലധികം പേര്‍ക്കാണ് ബ്രസീലില്‍ ഈ രോഗം ബാധിച്ചത്. രോഗം പിടിപെട്ട ഗര്‍ഭസ്ഥശിശുക്കളുടെ തലയും തലച്ചോറും ചുരുങ്ങിയ നിലയിലായിരിക്കും.2007ല്‍ ശാന്തസമുദ്ര ദ്വീപുകളില്‍ കണ്ടെത്തിയ വൈറസ് ഈഡിസ് പെണ്‍കൊതുകുകളും വിമാനയാത്രക്കാരും വഴിയാണ് 2015 മെയില്‍ ബ്രസീലില്‍ എത്തിയത്. തുടര്‍ന്ന് 26 രാജ്യങ്ങളിലും സിംഗപ്പൂരിലും ഈ വൈറസ് എത്തി. സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ (സിഡിസി)ന്റെ കണക്കനുസരിച്ച് ഇപ്പോള്‍ 58 രാഷ്ട്രങ്ങളില്‍ സിക്ക വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day