|    Dec 4 Sun, 2016 11:52 pm
FLASH NEWS

സിഐടിയു പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു

Published : 24th November 2016 | Posted By: SMR

പയ്യന്നൂര്‍: രാമന്തളി കുന്നരു ഓണപ്പറമ്പ് വട്ടപറമ്പുചാലില്‍ സിഐടിയു പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കുന്നരു കാരന്താട്ടെ ഓട്ടോെ്രെഡവറും വട്ടപറമ്പുചാല്‍ സ്വദേശിയുമായ കൈക്കോളന്‍ രാഗേഷി(32)ന്റെ കെഎല്‍ 59ഇ 7593നമ്പര്‍ ബജാജ് ഓട്ടോയാണ് അഗ്നിക്കിരയാക്കിയത്. കുറച്ചുദിവസങ്ങളായി കുന്നരു കാരന്താട്ടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു വാഹനം നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം രാത്രിഓട്ടം കഴിഞ്ഞ് അയല്‍വാസിയായ ചാക്കോയുടെ വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു. തീ ആളിപ്പടരുന്നതു കണ്ട് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാഗേഷ് വിവരമറിഞ്ഞത്. അപ്പോഴേക്കും ഓട്ടോ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഓട്ടോറിക്ഷ മറിച്ചിട്ട ശേഷം പെട്രോള്‍ ഒഴിച്ചാണ് അക്രമിള്‍ കത്തിച്ചത്. പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഓണപ്പറമ്പിലെ കെ പി സുശീലന്റെ കെഎല്‍59ഇ4506നമ്പര്‍ പള്‍സര്‍ ബൈക്ക് കത്തിച്ച കേസിലെ പ്രതിയാണ് രാഗേഷ്. ഈ സംഭവത്തില്‍ രാഗേഷ് കോടതിയില്‍നിന്ന് ജാമ്യമെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day