|    Dec 10 Sat, 2016 10:29 am

സിഐടിയു പ്രവര്‍ത്തകനുനേരെ അക്രമം; ഒരാള്‍ അറസ്റ്റില്‍

Published : 4th November 2016 | Posted By: SMR

വടക്കഞ്ചേരി: സിനിമക്ക് വന്ന സിഐടിയു പ്രവര്‍ത്തകനെ കുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാരയങ്കാട് പാറക്കുണ്ടില്‍ സഞ്ജുവിനെ (24) വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വടക്കഞ്ചേരി കെഎഎം തീയേറ്ററില്‍ സെക്കന്റ് ഷോയ്ക്ക് ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നതിനിടെ വാവുള്ളപുരം അമ്പലക്കാട് അപ്പുവിന്റെ മകന്‍ വേലായുധനാണ് (32) കുത്തേറ്റത്. വേലായുധന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തീയേറ്റര്‍ ഉടമകളുടെ സഹകരണത്തോടെ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ തിരക്കുള്ള സമയങ്ങള്‍ ക്രിമിനില്‍ സംഘങ്ങള്‍ വിലസുന്നതായി വ്യാപക പരാതിയുണ്ട്. കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന നടത്താനുള്ള സൗകര്യവും ഇവര്‍ ചെയ്യുന്നുണ്ട്. തീയേറ്റര്‍ നിയന്ത്രിക്കാനെന്ന പേരില്‍ മാരകായുധങ്ങള്‍ ഇവര്‍ കൈവശം വയ്ക്കാറുണ്ടെന്നും പരാതിയുണ്ട്. വടക്കഞ്ചേരി സി ഐ വി ഐ ഉല്ലാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day