|    Dec 4 Sun, 2016 11:49 pm
FLASH NEWS

സിഎജി ശുപാര്‍ശ നടപ്പാക്കുന്നതില്‍ അനാസ്ഥയെന്ന് കെ വി തോമസ്

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടുകളും അതിനെക്കുറിച്ചുള്ള പിഎസിയുടെ ശുപാര്‍ശകളും നടപ്പാക്കുന്നതില്‍ വിവിധ വകുപ്പുകള്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നുവെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ വി തോമസ് എംപി. സിഎജിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായി—രുന്നു അദ്ദേഹം. രണ്ടു വര്‍ഷത്തില്‍ ചേരുന്ന സിഎജിയുടെ സമ്മേളനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരവുചെലവുകള്‍ മാത്രമാണ് സിഎജി പരിശോധിക്കുന്നത്. എന്നാല്‍, പുതിയ സാമ്പത്തികസാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍,  ഗവണ്‍മെന്റേതര സ്ഥാപനങ്ങള്‍, പ്രൈവറ്റ്-പബ്ലിക് ഇടപാടുകള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള അധികാരം സിഎജിക്ക് ലഭ്യമാക്കണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day