|    Dec 3 Sat, 2016 9:10 pm
FLASH NEWS

സിഎആറില്‍ വീണ്ടും സംഘര്‍ഷം: 20000ഓളം പേര്‍ യുഎന്‍ കാര്യാലയത്തില്‍ അഭയം പ്രാപിച്ചു

Published : 1st November 2016 | Posted By: SMR

ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ (സിഎആര്‍) ആഭ്യന്തര സംഘര്‍ഷം വീണ്ടും ശക്തമായതോടെ 20000ഓളം ജനങ്ങള്‍ യുഎന്‍ കാര്യാലയത്തില്‍ അഭയം പ്രാപിച്ചു. വടക്കന്‍ സിഎആറിലെ കാഗാ ബാന്‍ഡെറോ നഗരത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സന്നദ്ധ സംഘടനകള്‍ സഹായം നിര്‍ത്തിവച്ചതും സ്ഥിതി വഷളാക്കുന്നുണ്ട്.
സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സന്നദ്ധ സംഘടനകള്‍ സഹായവിതരണം നിര്‍ത്തിവച്ചതെന്ന് തലസ്ഥാനമായ ബാന്‍ഗുയിയിലെ യുഎന്‍ കാര്യാലയ വക്താവ് യായേ നാബോ സീനാണ് അറിയിച്ചത്. സഹായം നിര്‍ത്തിവച്ചത് കാഗാ ബാന്‍ഡെറോ നഗരത്തിലെ 120000ഓളം പേരെയാണ് ബാധിച്ചിരിക്കുന്നത്. ക്യാംപുകളില്‍ കഴിയുന്ന 35000ഓളം പേരും അവശ്യവസ്തുക്കള്‍ക്കായി യുഎന്നിനെയാണ് സമീപിച്ചിരുന്നത്. 2003ല്‍ മുസ്‌ലിം വിമതസംഘമായ സലേക്ക സര്‍ക്കാര്‍ അട്ടിമറിച്ചതിനു പിന്നാലെ രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ക്രിസ്ത്യന്‍ സായുധസംഘമായ ആന്റി ബലേക്കയും സംഘര്‍ഷത്തിന് ആക്കം കൂട്ടി. സപ്തംബര്‍ മുതലാണ് സിഎആറില്‍ സംഘര്‍ഷം വീണ്ടും ആരംഭിച്ചത്. സായുധ കൊള്ളയടിയും നടക്കുന്നുണ്ട്.
സപ്തംബര്‍ 9 മുതല്‍ 16 വരെയുള്ള കാലയളവില്‍ 16 സുരക്ഷാലംഘനങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. അക്രമികള്‍ വീടുകളും മൂന്ന് അഭയാര്‍ഥി ക്യാംപുകളും തകര്‍ത്തു. ഇതിനു പിന്നാലെയാണ് ജനങ്ങള്‍ യുഎന്‍ കേന്ദ്രത്തില്‍ അഭയം പ്രാപിച്ചത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 65 പേരാണ്. രാജ്യത്തെ 13ല്‍ 11 സായുധസംഘങ്ങളും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. എന്നാല്‍, ബാക്കിയുള്ളവര്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം.  സംഘര്‍ഷങ്ങളില്‍ നാലു ലക്ഷത്തോളം പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. അഞ്ചു ലക്ഷത്തോളം പേര്‍ രാജ്യം വിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day