|    Dec 8 Thu, 2016 9:31 pm
FLASH NEWS

സിആര്‍സെഡ് നിയമം: തീരദേശത്തെ വീടുനിര്‍മാണം തടസ്സപ്പെടുന്നു

Published : 12th November 2016 | Posted By: SMR

വടകര: കേരള തീരദേശ പരിപാലന അതോറിറ്റി നിയമത്തിന്റെ പേരില്‍ തീരദേശവാസികളുടെ വീടുനിര്‍മാണം തടസ്സപ്പെട്ടത് നഗരസഭയുടെ അനാസ്ഥയാണെന്ന് പ്രതിപക്ഷം കൗണ്‍സിലില്‍ ആരോപിച്ചു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയ ചുരുക്കം ചില അപേക്ഷകര്‍ക്ക് നിര്‍മാണത്തിന്റെ ഒന്നാം ഗഡു സംഖ്യ ലഭിച്ചെങ്കിലും രണ്ടാം ഗഡു ലഭിക്കാത്തതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനായി നല്‍കിയ അപേക്ഷ കഴിഞ്ഞ 5 മാസമായി നഗരസഭയില്‍ കെട്ടിക്കിടക്കുകയാണെന്നും മുസ്‌ലിം ലീഗ് അംഗം എം പി അഹമ്മദ് ചൂണ്ടിക്കാട്ടി.വെള്ളക്കര കുടിശ്ശികയിനത്തില്‍ ജലവിഭവ വകുപ്പിന് നഗരസഭ 1,64,18253 രൂപ നല്‍കാനുള്ള വിഷയം ജല അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയ പൊതു ടാപ്പുകള്‍ക്ക് ചാര്‍ജ് ഈടാക്കിയതാണ് ഇത്തരമൊരു തീരുമാനം കൈക്കൊ ള്ളാന്‍ കാരണം. നഗരസഭയും ജല അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 677 പൊതുടാപ്പുകളില്‍ 157 എണ്ണം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജല അതോറിറ്റി ഇതില്‍ 84 എണ്ണം മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. ഇതില്‍ 74 ടാപ്പുകള്‍ കൂടി ഒഴിവാക്കണമെന്നാണ് നഗരസഭയുടെ ആവശ്യം.പാര്‍ക്കിങ് ഏരിയ കൈയ്യേറി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് ഒഴിപ്പിക്കാന്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പിഡബ്ല്യൂഡി, പോലിസ്, മോട്ടോര്‍ വാഹന വകുപ്പ്, റവന്യൂ, നഗരസഭാ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ചതായി ചെയര്‍മാന്‍ യോഗത്തില്‍ വ്യക്തമാക്കി. നാരായണ നഗറിലെ എംആര്‍എ ബേക്കറിയുടെ പാര്‍ക്കിങ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന നട്ട്‌സ് ഷോറൂം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഇ അരവിന്ദാക്ഷന്‍, പി അശോകന്‍, എ പ്രേമകുമാരി, പി ഗിരീഷന്‍, ടി ഐ നാസര്‍, പി ശോഭന എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day