|    Dec 8 Thu, 2016 9:32 pm
FLASH NEWS

സിആര്‍പിഎഫ് ജവാന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Published : 25th October 2016 | Posted By: SMR

താനൂര്‍: ഉത്തരപ്രദേശിലെ രാംപ്പൂരില്‍  മലേറിയ പിടിപെട്ട് മരണപ്പെട്ട സിആര്‍പിഎഫ് ജവാന്റെ കിഴക്കെ മുക്കോല വെള്ളത്തേടത്ത് ലിജേഷ് എന്ന സബി (38)യുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. —17വര്‍ഷമായി സര്‍വീസില്‍  പ്രേവേശിച്ചിട്ട്.—സിആര്‍പിഎഫില്‍  വെപ്പണ്‍ മേക്കാനിക്കല്‍ വിഭാഗത്തിലായിരുന്നു.—ഒരു മാസം മുന്‍പ് ലീവിനു നാട്ടില്‍ വന്ന് തിരിച്ചു പോയതായിരുന്നു.—ശനിയാഴ്ച വൈകിട്ടായിരുന്നു മരണം സഭവിച്ചത്.—മൃതശരീരം വിമാനമാര്‍ഗം കോയമ്പത്തൂരില്‍ എത്തിച്ച് റോഡ് മാര്‍ഗം ജന്മ നാടായ താനൂര്‍ കിഴക്കേ മുക്കോലയിലെ വിട്ടില്‍ എത്തിക്കുകയായിരുന്നു.—ഔദ്യോഗിക ബഹുമതികളോടെ വിട്ടുവളപ്പില്‍ സംസ്‌കരിച്ചു.—പോതുദര്‍ശനത്തിനു വച്ച മൃതദേഹം ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.—ഭാര്യസ്വപ്‌ന (താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒവര്‍സിയര്‍). മക്കള്‍ ദ്യാന്‍ലാല്‍,ധനുഷ്.—പിതാവ് രാമന്‍കുട്ടി.—മാതാവ് സരോജിനി. സഹോദരങ്ങള്‍ ലിജു, ലിസി—ആര്‍എഎഫ് ഉദ്യേഗസ്ഥനായ എസ്‌ഐ ബിജുകുമാര്‍,സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ രാജേഷ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.താനൂര്‍  എസ്‌ഐ സമ്മേഷ് സുധാകര്‍,എംഎല്‍എക്ക് വേണ്ടി സ്റ്റാഫ് ജനാര്‍ദനര്‍,നഗരഭ ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ, രാഷ്ട്രീയ പ്രതിനിധകളായ ബിജെപി ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍,സിപിഎം ഏരിയ സെക്രടറി ഇ ജയന്‍,മുസ്്‌ലീംലീഗ് മണ്ഡലം പ്രസിഡന്റ് എം പി അഷറഫ്,വി പി ശശികുമാര്‍,കെജനചന്ദ്രന്‍,രവി തേലത്ത്,വില്ലേജ് ഓഫിസര്‍ ശ്രീനിവാസന്‍ റിത്ത് സമര്‍പ്പിച്ചു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day